---
title: "#mahasamadhi | 96-ാം മത് മഹാസമാധി ദിനാചരണം പ്രാർത്ഥനാനിർഭരമായി ആചരിച്ചു"
english_title: "#96 #mahasamadhi  #day #prayers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/148382/96-mahasamadhi-day-prayers"
published_at: "2023-09-23T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650e86ee88c20_main_1.jpg"
keywords: []
---

# #mahasamadhi | 96-ാം മത് മഹാസമാധി ദിനാചരണം പ്രാർത്ഥനാനിർഭരമായി ആചരിച്ചു

> **Lead Summary:** **വടകര: ** വടകര യൂണിയൻ ഗുരുദേവമന്ദിരത്തിൽ മഹാസമാധി പ്രാർത്ഥനാ നിർഭരമായി ആചരിച്ചു. ശ്രീനാരായണഗുരുവിന് മാല ചാർത്തി വിളക്ക് തെളിയിച്ച് യൂണിയൻ സെക്രട്ടറി പി.എം.രവീന്ദ്രൻ പ്രാർത്ഥനക്ക് തുടക്കം കുറിച്ചു.

## Article Content

**വടകര: ** വടകര യൂണിയൻ ഗുരുദേവമന്ദിരത്തിൽ മഹാസമാധി പ്രാർത്ഥനാ നിർഭരമായി ആചരിച്ചു. ശ്രീനാരായണഗുരുവിന് മാല ചാർത്തി വിളക്ക് തെളിയിച്ച് യൂണിയൻ സെക്രട്ടറി പി.എം.രവീന്ദ്രൻ പ്രാർത്ഥനക്ക് തുടക്കം കുറിച്ചു.

ഗുരുദേവ ഓഡിറ്റോറിയത്തിൽ നടന്ന പ്രാർത്ഥനാ യോഗത്തിന് സ്വാഗതം കൗൺസിലർ വിനോദൻ മാസ്റ്റർ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് കെ.ടി.ഹരിമോഹൻ അദ്ധ്യക്ഷത വഹിച്ചു.

പ്രാർത്ഥനയിലൂടെ ഗുരുവിനോട് ചേർന്ന് നിൽക്കാൻ ഉദ്ഘാടനം നിർവ്വഹിച്ച് കൊണ്ട് സംസാരികവേ യൂണിയൻ സെക്രട്ടറി പി.എം.രവീന്ദ്രൻ പറഞ്ഞു.

പ്രാർത്ഥനക്ക് യൂണിയൻ വനിതാ സംഘം പ്രസിഡണ്ട് സുഭാഷിണി സുഗുണേഷ്, വൈസ് പ്രസിഡണ്ട് പുഷ്പലത വിനയചന്ദ്രൻ, സെക്രട്ടറി ഗീത രാജീവ്, കേന്ദ്രസമിതി അംഗം റീന രാജീവ്,രോഹിണി സിദ്ധാന്തപുരം എന്നിവർ നേതൃത്വം നൽകി.

ഡയരക്ടർ ബോർഡ് മെമ്പർമാരായ ബാബു പൂതംപാറ, റഷീദ് കക്കട്ട്, ചന്ദ്രൻ ചാലിൽ, ബാബു.സി.എച്ച്, സൈബർ സേന സംസ്ഥാന കൺവീനർ ജയേഷ് വടകര, കൗൺസിലർമാരായ കൃഷ്ണൻ പൂളത്തറ, രജീഷ് മുള്ളമ്പത്ത്.

മോഹൻരാജ്, ചോറോട് ഈസ്റ്റ് ശാഖ സെക്രട്ടറി പ്രമോദ്ചോറോട്, മേപ്പയിൽ ശാഖ സെക്രട്ടറി ദിനേശ് മേപ്പയിൽ, സീന.വി.ടി, നാണു മാസ്റ്റർ പയ്യോളി എന്നിവർ പ്രാർത്ഥനക്ക് പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/148382/96-mahasamadhi-day-prayers)