---
title: "ദേശീയ സിവില്‍ ഡിഫന്‍സ് & ഹോംഗാര്‍ഡ്‌സ്  റൈസിംഗ് ഡേ സമുചിതമായി ആചരിച്ചു"
english_title: " National Civil Defense & Home Guards Rising Day was celebrated aptly"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/14852/national-civil-defense-home-guards-rising-day-was-celebrated-aptly"
published_at: "2021-12-07T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61af00770bf40_arun k officer .jpg"
keywords: []
---

# ദേശീയ സിവില്‍ ഡിഫന്‍സ് & ഹോംഗാര്‍ഡ്‌സ്  റൈസിംഗ് ഡേ സമുചിതമായി ആചരിച്ചു

> **Lead Summary:** വടകര: ദുരന്തങ്ങള്‍ തുടര്‍ക്കഥയായി വരുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ അഗ്‌നിരക്ഷ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോംഗാര്‍ഡ്‌സ്, സിവില്‍ ഡിഫന്‍സ് സേനകളുടെ സേവനങ്ങളെ കുറിച്ചും അര്‍പ്പണ മനോഭാവത്തെക്കുറിച്ചും ജനങ്ങളെ ബോധവാന്മരാക്കുക എന്ന ലക്ഷ്യത്തോടു കൂടി ഈ വര്‍ഷത്തെ സിവില്‍ ഡിഫന്‍സ്& ഹോഗാര്‍ഡ് റൈസിംഗ് ദിനം അഗ്‌നി സുരക്ഷ ബോധവല്‍ക്കരണത്തോടെ ആചരിച്ചു.

## Article Content

വടകര: ദുരന്തങ്ങള്‍ തുടര്‍ക്കഥയായി വരുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ അഗ്‌നിരക്ഷ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോംഗാര്‍ഡ്‌സ്, സിവില്‍ ഡിഫന്‍സ് സേനകളുടെ സേവനങ്ങളെ കുറിച്ചും അര്‍പ്പണ മനോഭാവത്തെക്കുറിച്ചും ജനങ്ങളെ ബോധവാന്മരാക്കുക എന്ന ലക്ഷ്യത്തോടു കൂടി ഈ വര്‍ഷത്തെ സിവില്‍ ഡിഫന്‍സ്& ഹോഗാര്‍ഡ് റൈസിംഗ് ദിനം അഗ്‌നി സുരക്ഷ ബോധവല്‍ക്കരണത്തോടെ ആചരിച്ചു.

വടകര ഫയര്‍‌സ്റ്റേഷനില്‍ നടന്ന സിവില്‍ ഡിഫന്‍സ് & ഹോംഗാര്‍ഡ്‌സ് റൈസിംഗ് ദിനാചരണം ഫയര്‍ സേഫ്റ്റി ഓഫീസര്‍ അരുണ്‍ കെ. പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. സേനാംഗങ്ങള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഫയര്‍ സ്റ്റേഷന്‍ പരിധിയിലെ പെട്രോള്‍ പമ്പുകളിലെയും ഗ്യാസ് ഏജന്‍സികളിലെയും ജീവനക്കാര്‍ക്ക് ആകസ്മികമായി സംഭവിക്കുന്ന അപകടങ്ങളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ച് ദുരന്തത്തിന്റെ തീവ്രത കുറയ്ക്കുന്നതിനെ കുറിച്ചുo സുരക്ഷ മുന്‍കരുതലകളെ കുറിച്ചും ക്ലാസ് നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/14852/national-civil-defense-home-guards-rising-day-was-celebrated-aptly)