---
title: "#spotrsfair | റവന്യൂ ജില്ല സ്കൂൾ കായികമേള ; വടകരയിൽ വോളി മത്സരങ്ങൾക്ക് തുടക്കമായി"
english_title: "#revenue #district #school #sports #fair #volley #competitions #started #Vatakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/148678/revenue-district-school-sports-fair-volley-competitions-started-vatakara"
published_at: "2023-09-24T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6510204bd8bd3_voly.jpg"
keywords: []
---

# #spotrsfair | റവന്യൂ ജില്ല സ്കൂൾ കായികമേള ; വടകരയിൽ വോളി മത്സരങ്ങൾക്ക് തുടക്കമായി

> **Lead Summary:** **വടകര:**[കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ കായികമേളയുടെ ഭാഗമായുള്ള വോളി ബോൾ മത്സരങ്ങൾ ആരംഭിച്ചു. ഉപജില്ല തലത്തിലുള്ള വോളിബോൾ ടീം തമ്മിലുള്ള മത്സരം വീറും വാശിയോടെയും തുടരുന്നു.

## Article Content

**വടകര:**[കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ കായികമേളയുടെ ഭാഗമായുള്ള വോളി ബോൾ മത്സരങ്ങൾ ആരംഭിച്ചു. ഉപജില്ല തലത്തിലുള്ള വോളിബോൾ ടീം തമ്മിലുള്ള മത്സരം വീറും വാശിയോടെയും തുടരുന്നു.

വടകര ഇരിങ്ങൽ പപ്പൻ മെമ്മോറിയൽ സ്പോർട്സ് & കരിയർ അക്കാഡമിയിൽ രാവിലെ മൂതൽ നടന്ന ആൺകുട്ടികളുടെ മത്സരങ്ങളിൽ വടകര- നാദാപുരം ഉപജില്ലകൾ തമ്മിലുള്ള മത്സരത്തിൽ ടീം വടകര വിജയിച്ചു.

കോഴിക്കോട് സിറ്റി-കുന്നമംഗലം ഉപജില്ലകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ കുന്നമംഗലം വിജയിച്ചു. കോഴിക്കോട് റൂറൽ -ബാലുശ്ശേരി മത്സരത്തിൽ കോഴിക്കോട് റൂറൽ ഉപജില്ല വിജയിച്ചു.

തോടന്നൂർ - വടകര മത്സരത്തിൽ തോടന്നൂർ വിജയിച്ചു. പേരാമ്പ്ര-കുന്നമംഗലംമത്സരത്തിൽ പേരാമ്പ്ര വിജയിച്ചു. ജൂനിയർ ഗേൾസിൽ: ഫൈറ്റ സെമി ഫൈനൽ മാച്ച് കോഴിക്കോട് റൂറൽ- തോടന്നൂർ തമ്മിലുള്ള മാചാണ് എന്നിനടക്കാൻ പോകുന്നത്.

സെക്കൻഡ്‌ സെമി ഫൈനൽ: പേരാമ്പ്ര-കുന്നമംഗലം തമ്മിലാണ്. സെമി-ജൂനിയർ ഗേൾസ്: പേരാമ്പ്ര-കോഴിക്കോട് റൂറൽ മാച്ച് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് കുന്നമംഗലം,വടകര, ബാലുശ്ശേരി ടീമുകൾ എത്തിയിട്ടുണ്ട്‌ .

കോഴിക്കോട് റൂറൽ- തോടന്നൂർ തമ്മിലുള്ള സെമി ഫൈനൽ എപ്പോൾ തുടങ്ങും . ഐപിഎമ്മിൽ രണ്ട് കോർട്ടുകളിലാണ് മത്സരം, ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും പ്രത്യേകം ടീമുകൾ മത്സരിക്കും

.വിജയികളായ ടീമുകൾ തൃശൂരിൽ നടക്കുന്ന സംസ്ഥാന കായിക മേളയിൽ ജില്ലയെ പ്രതിനിധീകരിക്കും

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/148678/revenue-district-school-sports-fair-volley-competitions-started-vatakara)