---
title: "#vatakara | പൊലിസ് സേവനങ്ങൾക്ക് ഫീസ് ഈടാക്കിയ നടപടി പിൻവലിക്കണം; ജനകീയ മുന്നണി "
english_title: "#act #charging  #fees #police #services  #withdrawn #People's #front"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/148791/act-charging-fees-police-services-withdrawn-peoples-front"
published_at: "2023-09-25T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65111a9e936bf_vatakara.jpg"
keywords: []
---

# #vatakara | പൊലിസ് സേവനങ്ങൾക്ക് ഫീസ് ഈടാക്കിയ നടപടി പിൻവലിക്കണം; ജനകീയ മുന്നണി 

> **Lead Summary:** **വടകര:[ ** ജനങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും ലഭിക്കേണ്ട പൊലിസ് സേവനങ്ങൾക്ക് ഫീസ് ഈടാക്കിയ സംസ്ഥാന സർക്കാരിൻ്റെ നടപടി പിൻവലിക്കണമെന്ന് ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു.

## Article Content

**വടകര:[ ** ജനങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും ലഭിക്കേണ്ട പൊലിസ് സേവനങ്ങൾക്ക് ഫീസ് ഈടാക്കിയ സംസ്ഥാന സർക്കാരിൻ്റെ നടപടി പിൻവലിക്കണമെന്ന് ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു.

ജനാധിപത്യരീതിയിൽ പ്രതിഷേധിക്കാനുള്ള അവകാശമില്ലാതാക്കാനുള്ള നീക്കമാണ് സേവനനിരക്കുകളിലെ വർധനയെന്ന് യോഗം വിലയിരുത്തി. ചെയർമാൻ കെ അൻവർ ഹാജി അധ്യക്ഷയായി.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ കൺവെൻഷൻ ഉൽഘാടനം ചെയ്തു.

പി ബാബുരാജ്, യു എ റഹീം, പ്രദീപ് ചോമ്പാല, വി കെ അനിൽകുമാർ, വി.പി.പ്രകാശൻ ,കെ പി രവിന്ദ്രൻ, ഹാരിസ് മുക്കാളി, ഇ കമല ,എം പ്രഭുദാസ് ,ടി സി രാമചന്ദ്രൻ, കാസിം നെല്ലോളി, പി കെ കോയ, സിറാജ് മുക്കാളി, കെ പി ജയകുമാർ, എം ഇസ്മായിൽ, കെ.കെ ഷെറിൻ കുമാർ , പി.കെ. കാസിം പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/148791/act-charging-fees-police-services-withdrawn-peoples-front)