---
title: "#pondrenovation | തിരുവള്ളൂർ മഹാശിവക്ഷേത്രം കുളം നവീകരണത്തിന് ഒരു കോടി രൂപ അനുവദിച്ചു"
english_title: "#tiruvallur #mahashiva #temple #sanctioned #rs1crore #renovation #pond"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/148880/tiruvallur-mahashiva-temple-sanctioned-rs1crore-renovation-pond"
published_at: "2023-09-25T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6511615a97ffe_kkkkk.jpg"
keywords: []
---

# #pondrenovation | തിരുവള്ളൂർ മഹാശിവക്ഷേത്രം കുളം നവീകരണത്തിന് ഒരു കോടി രൂപ അനുവദിച്ചു

> **Lead Summary:** **വടകര:[ **തീർത്ഥാടകർക്കും പ്രദേശവാസികൾക്കും ഏറെ പ്രയോജനം ചെയ്യുന്ന ജലസ്രോതസ്സായ തിരുവള്ളൂർ മഹാശിവക്ഷേത്രം നവീകരണത്തിന് ഒരു കോടി രൂപ സർക്കാർ അനുവദിച്ചു.

## Article Content

**വടകര:[ **തീർത്ഥാടകർക്കും പ്രദേശവാസികൾക്കും ഏറെ പ്രയോജനം ചെയ്യുന്ന ജലസ്രോതസ്സായ തിരുവള്ളൂർ മഹാശിവക്ഷേത്രം നവീകരണത്തിന് ഒരു കോടി രൂപ സർക്കാർ അനുവദിച്ചു.

വളരെ പഴക്കമുള്ള ഈ കുളം നവീകരിക്കണമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ നിരന്തരമായി അഭ്യർത്ഥിച്ചിരുന്നതായും ഇക്കാര്യം സർക്കാരിൻറെ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ,കുളം നവീകരണത്തിനായി ഒരുകോടി രൂപ അനുവദിക്കുകയായിരുന്നുവെന്ന് കെ.പി. കുഞ്ഞമ്മദ് കുട്ടി എം എൽ എ അറിയിച്ചു.

ജലവിഭവ വകുപ്പ് വഴിയായിരിക്കും ഈ കുളനിർമ്മാണ പ്രവർത്തി നടത്തുക. പ്രദേശത്തെ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിൽ ഈ ജലസ്രോതസ്സ് വലിയ ഒരു പങ്കുവയ്ക്കുന്നുണ്ട്.

ഈ ജലസ്രോതസ്സിന്റെ നവീകരണ പ്രവർത്തി മികച്ച നിലവാരത്തിൽ ഉയർത്താൻ വേണ്ടിയുള്ള നടപടികൾ ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.

ക്ഷേത്ര കമ്മിറ്റിയുടെ അഭ്യർത്ഥന സമർപ്പിച്ചതിൻ , പ്രകാരം തിരുവള്ളൂർ മഹാശിവക്ഷേത്രക്കുളം നവീകരണത്തിനായി ഫണ്ട് അനുവദിച്ച ധനമന്ത്രി കെ എൻ ബാലഗോപാലിനും, തുടർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും നന്ദി രേഖപ്പെടുത്തുന്നതായും കെ പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/148880/tiruvallur-mahashiva-temple-sanctioned-rs1crore-renovation-pond)