---
title: "വടകരയില്‍ സിപിഎം വിഭാഗീയത മറച്ചുവെയ്ക്കാന്‍ അക്രമം അഴിച്ച് വിടുകയാണെന്ന് ബിജെപി"
english_title: " To cover up CPM sectarianism in Vadakara The BJP says it is unleashing violence"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/14904/to-cover-up-cpm-sectarianism-in-vadakara-the-bjp-says-it-is-unleashing-violence"
published_at: "2021-12-07T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61af39f68de62_bjp .jpg"
keywords: []
---

# വടകരയില്‍ സിപിഎം വിഭാഗീയത മറച്ചുവെയ്ക്കാന്‍ അക്രമം അഴിച്ച് വിടുകയാണെന്ന് ബിജെപി

> **Lead Summary:** വടകര: വടകര മേഖലയില്‍ സിപിഎം അക്രമത്തിന് കോപ്പുകൂട്ടുകയാണെന്ന് ബിജെപി നേതൃത്വം. കഴിഞ്ഞ ദിവസങ്ങളില്‍ കീഴലില്‍ നടന്ന അക്രമങ്ങള്‍ സിപിഎം നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്ന് ബിജെപി ആരോപിച്ചു. കീഴില്‍ കഴിഞ്ഞ ദിവസം നടത്തിയ അതിക്രമം സിപിഎം നേതൃത്വത്തിന് അറിവോടെയെന്നു സൂചനയുണ്ട്.

## Article Content

വടകര: വടകര മേഖലയില്‍ സിപിഎം അക്രമത്തിന് കോപ്പുകൂട്ടുകയാണെന്ന് ബിജെപി നേതൃത്വം. കഴിഞ്ഞ ദിവസങ്ങളില്‍ കീഴലില്‍ നടന്ന അക്രമങ്ങള്‍ സിപിഎം നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്ന് ബിജെപി ആരോപിച്ചു. കീഴില്‍ കഴിഞ്ഞ ദിവസം നടത്തിയ അതിക്രമം സിപിഎം നേതൃത്വത്തിന് അറിവോടെയെന്നു സൂചനയുണ്ട്.

സിപിഎം കഴിഞ്ഞദിവസം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മൂന്നുതവണ പ്രതിഷേധ പ്രകടനം നടത്തിയത് പിന്നാലെ മേ മുണ്ട ലോക്കല്‍ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വീണ്ടുമൊരു പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധ പ്രകടനത്തിന് മുന്‍പേ കീഴല്‍ കടത്തനാട് കോളേജ് പരിസരത്ത് സിപിഎം നേതൃത്വത്തിന് അറിവോടെ മണിയൂര്‍ ചെക്കോട്ടി ബസാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും സിപിഎം അക്രമിസംഘം മാരകായുധങ്ങളുമായി എത്തിയതായാണ് രഹസ്യവിവരം.

ഞായറാഴ്ചയോടെ പൂര്‍ത്തിയായ ഏരിയ സമ്മേളനത്തിന് വിഭാഗീയത മറക്കാന്‍ വടകര മേഖലയില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉള്‍പ്പെടെ ഉണ്ടാക്കി വഴിതിരിച്ചുവിടാനുള്ള നീക്കമാണിതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സാംസ്‌കാരിക കേന്ദ്രം തകര്‍ത്തതില്‍ വ്യാപക പ്രതിഷേധം വടകര: സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് മേമുണ്ട ലോക്കല്‍ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സിപിഎം കലാസാംസ്‌കാരിക കേന്ദ്രത്തിനെതിരെ നടത്തിയ അക്രമം കഴിഞ്ഞ ദിവസം വടകരയില്‍ വിഭാഗീയതയില്‍ അവസാനിച്ച ഏരിയ സമ്മേളനത്തിന്റെ ജാള്യത മറക്കാന്‍ ആണെന്ന് ബിജെപി നേതൃത്വം കുറ്റപ്പെടുത്തി.

ജനകീയ പദ്ധതികള്‍ സാധാരണക്കാരായ ജനങ്ങളില്‍ എത്തിക്കാന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിന് സ്ഥലവും സൗകര്യവും നല്‍കിയതിന് സിപിഐഎം കലാകേന്ദ്രം തച്ചു തകര്‍ത്തത് അങ്ങേയറ്റം അപലപനീയമാണെന്ന് ബിജെപി വില്യാപ്പള്ളി മണ്ഡലം പ്രസിഡണ്ട് എം കെ രജീഷ് കുറ്റപ്പെടുത്തി. ബിജെപി നേതാക്കളോടൊപ്പം അദ്ദേഹം സ്ഥലവും സന്ദര്‍ശിച്ചു.

കലാ സാംസ്‌കാരിക സമിതി കുട്ടികളുടെ പരിപാടികള്‍ നടത്താനായി ഒരുക്കിയ അക്ഷരമുറ്റം കേന്ദ്രം അടിച്ചുതകര്‍ത്ത സംഭവത്തില്‍ സമന്വയ കലാ സാംസ്‌കാരിക സമിതി പ്രതിഷേധിച്ചു. പ്രദേശത്തെ നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മക വാസനകള്‍ അവതരിപ്പിക്കാനുള്ള വേദിയാണ് ഞായറാഴ്ച ആക്രമിക്കപ്പെട്ടത്. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ എത്തിച്ച മാതൃകാപരമായ ശിക്ഷ നല്‍കണമെന്ന് കലാ സമിതി സെക്രട്ടറി പത്രക്കുറിപ്പില്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/14904/to-cover-up-cpm-sectarianism-in-vadakara-the-bjp-says-it-is-unleashing-violence)