---
title: "കെ എസ് ടി എ ജില്ലാ സമ്മേളനം ; വടകരയില്‍ 10 ന് അധ്യാപക സംഗമം"
english_title: "The organizers said in a press conference in Vadakara that various events are being held as part of the KSTA 31st Kozhikode District Conference"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/14914/the-organizers-said-in-a-press-conference-in-vadakara-that-various-events-are-being-held-as-part-of-the-ksta-31st-kozhikode-district-conference"
published_at: "2021-12-07T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61af459dddaaa_press meet .jpg"
keywords: []
---

# കെ എസ് ടി എ ജില്ലാ സമ്മേളനം ; വടകരയില്‍ 10 ന് അധ്യാപക സംഗമം

> **Lead Summary:** വടകര: കെ എസ് ടി എ 31 മത് കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടന്നുവരുന്നതായി സംഘാടകര്‍ വടകരയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെ നടക്കുന്ന വിദ്യാഭ്യാസ സെമിനാര്‍ പ്രൊഫസര്‍ സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും ഡിസംബര്‍ 18 19 തീയതികളിലായി വടകരയില്‍ നടക്കുന്ന കെ എസ് ടി എ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് അനുബന്ധപരിപാടികള്‍ നടന്നു വരുന്നത്.

## Article Content

വടകര: കെ എസ് ടി എ 31 മത് കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടന്നുവരുന്നതായി സംഘാടകര്‍ വടകരയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെ നടക്കുന്ന വിദ്യാഭ്യാസ സെമിനാര്‍ പ്രൊഫസര്‍ സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും ഡിസംബര്‍ 18 19 തീയതികളിലായി വടകരയില്‍ നടക്കുന്ന കെ എസ് ടി എ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് അനുബന്ധപരിപാടികള്‍ നടന്നു വരുന്നത്.

പരിപാടിയുടെ ഭാഗമായി നാളെ വൈകുന്നേരം കേളുവേട്ടന്‍ മന്ദിരത്തില്‍ വച്ച് ദേശീയ വിദ്യാഭ്യാസ നയം 2020 വെല്ലുവിളികള്‍ എന്ന വിഷയത്തെക്കുറിച്ച് വിദ്യാഭ്യാസ സെമിനാര്‍ നടത്തും പരിപാടി മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസര്‍ സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 10 ന് വടകര ടൗണ്‍ ഹാളില്‍ നടക്കുന്ന അധ്യാപക സംഗമം തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും ഡിസംബര്‍ 12ന് പാറചന്ദ്രന്‍ അനുസ്മരണവും ചിത്രരചന മത്സരവും നടക്കും .

രാവിലെ വടകര ബിഇഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് പരിപാടി നടക്കുക,. ഡിസംബര്‍ 15ന് സ്‌നേഹ സംഗമവും 18 പൊതുസമ്മേളനവും നടക്കും. വടകര പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ടി പി ഗോപാലന്‍് ,കെ നിഷ, കെ സി പവിത്രന്‍ , വിവി വിനോദ്, വി പി സന്ദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/14914/the-organizers-said-in-a-press-conference-in-vadakara-that-various-events-are-being-held-as-part-of-the-ksta-31st-kozhikode-district-conference)