---
title: "#fine | ഒരു ലക്ഷം രൂപ പിഴ; വടകരയിൽ നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു "
english_title: "#fine #onelakh #rupees #Banned #plastics #seized #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/149175/fine-onelakh-rupees-banned-plastics-seized-vadakara"
published_at: "2023-09-26T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6512caf45ddaa_vatakara.jpg"
keywords: []
---

# #fine | ഒരു ലക്ഷം രൂപ പിഴ; വടകരയിൽ നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു 

> **Lead Summary:** **വടകര :** സംസ്ഥാന സർക്കാരിൻറെ നിർദ്ദേശപ്രകാരം വടകര മുനിസിപ്പാലിറ്റിയിലെ വിവിധ സ്ഥാപനങ്ങളിൽ ജില്ലാതല എൻഫോഴ്സ്മെന്റ് ടീം പരിശോധന നടത്തി . സംസ്ഥാനതലത്തിൽ നടത്തുന്ന ആകസ്മിക പരിശോധനയുടെ ഭാഗമായാണ് പരിശോധന നടത്തിയത് .

## Article Content

**വടകര :** സംസ്ഥാന സർക്കാരിൻറെ നിർദ്ദേശപ്രകാരം വടകര മുനിസിപ്പാലിറ്റിയിലെ വിവിധ സ്ഥാപനങ്ങളിൽ ജില്ലാതല എൻഫോഴ്സ്മെന്റ് ടീം പരിശോധന നടത്തി . സംസ്ഥാനതലത്തിൽ നടത്തുന്ന ആകസ്മിക പരിശോധനയുടെ ഭാഗമായാണ് പരിശോധന നടത്തിയത് .

വടകര മുനിസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത് . സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻറെ ഉത്തരവ് പ്രകാരം നിരോധിത പ്ലാസ്റ്റികക്ക് ഉൽപ്പന്നങ്ങളായ ക്യാരിബാഗുകൾ, കപ്പുകൾ ,ഇയർ ബഡുകൾ, സ്പൂൺ,പ്ളേറ്റുകൾ, ക്യുആർകോഡ്ഇല്ലാത്ത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത് .

ഒയാസിസ് ,ന്യൂ നാഷണൽ സ്റ്റേഷനറി ,ന്യൂ കൊച്ചിൻ സ്റ്റേഷനറി ,സാഗർ ട്രേഡ് ലിങ്ക് ,വടകര സ്റ്റോർ ,ടോപ് ഫാൻസി ,ഗ്യാലക്സി ഹൈപ്പർമാർക്കറ്റ് എന്നിവിടങ്ങളിൽ നിന്നാണ് 50 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴച്ചു ചുമത്തി .

ഹീനമായ രീതിയിൽ ഭക്ഷണ വസ്തുക്കളുടെ പാക്കിങ് നടത്തുകയും പരിസരത്ത് മാലിന്യം കൂട്ടിയിടുകയും അജൈവ മാലിന്യങ്ങൾ വലിയ രീതിയിൽ കുമിഞ്ഞ് കൂട്ടിയിട്ട് വൃത്തി ഹീനമാക്കുകയും ജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാത്ത നിലയിൽ കണ്ടെത്തിയെതിനെ തുടർന്ന് ഗാലക്സി സൂപ്പർമാർക്കറ്റിന് പ്രത്യേക നോട്ടീസ് നൽകി , 25000 രൂപ പിഴ ചുമത്തി.

കൃഷ്ണകൃപ ഓഡിറ്റോറിയത്തിൽ നടത്തിയ പരിശോധനയിൽ പ്രവർത്തനരഹിതമായ എസ് ടി പി( സിയെജ് ട്രീറ്റ്മെൻറ് പ്ലാൻറ്) നന്നാക്കുവാനും പ്ലാസ്റ്റിക് കൂട്ടിയിട്ട് എയ്റോബിക് കമ്പോസ്റ്റ് ശാസ്ത്രീയമായി പ്രവർത്തിപ്പിച്ച് റിപ്പോർട്ട് ചെയ്യുന്നതിന് ഒരാഴ്ച സമയം അനുവദിച്ച് നോട്ടീസ് നൽകി .

ക്രൈസ്റ്റൽ സ്യൂട്ട് ഹോട്ടൽ പരിശോധനയിൽ എസ്‌ ടി പി( സിവേജ് ട്രീറ്റ്മെൻറ് പ്ലാൻറ് )മികച്ച രീതിയിൽ ഉള്ളതാണെന്ന് വിലയിരുത്തി . കല്യാൺ സിൽക്സിൽ നിന്ന് ഹരിത കർമ്മ സേനയ്ക്ക് പ്ലാസ്റ്റിക് മാലിന്യം കൈമാറാത്തതിന് നോട്ടീസ് നൽകി .

പരിശോധനയ്ക്ക് ഇന്റെർണൽ വിജിലൻസ് ഓഫീസർ ടി ഷാഹുൽ ഹമീദ്, വടകര മുനിസിപ്പൽ സെക്രട്ടറി എൻ കെ ഹരീഷ്, ക്ലീൻ സിറ്റി മാനേജർ കെ പി രമേശൻ ,കോഴിക്കോട് ജെഡി ഓഫീസിലെ ജൂനിയർ സൂപ്രണ്ട് കെ വി കൃഷ്ണൻ ,സ്റ്റാഫ്‌ സി ബി ദിനചന്ദ്രൻ, നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ മാരായ ടി സി പ്രവീൺ ,എസ് എൻ സന്ധ്യ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ പി കെ ശ്രീമ ,വിജിഷ ഗോപാലൻ ,സി വി വിനോദ് എന്നിവർ നേതൃത്വം നൽകി .പിഴ നഗരസഭയിൽ ഒരാഴ്ചക്കകം അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുന്നതാണെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/149175/fine-onelakh-rupees-banned-plastics-seized-vadakara)