---
title: "#Patayamela | പട്ടയമേള; ഏറാമല ആദിയൂർലക്ഷം വീട് കോളനിക്കായി സ്പെഷ്യൽ പട്ടയമേള 29ന് "
english_title: "#Special #Patayamela #Eramala #Adiyurlakshamveedu #Colony #29th"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/149192/special-patayamela-eramala-adiyurlakshamveedu-colony-29th"
published_at: "2023-09-26T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6512e3ebf18be_eramala.jpg"
keywords: []
---

# #Patayamela | പട്ടയമേള; ഏറാമല ആദിയൂർലക്ഷം വീട് കോളനിക്കായി സ്പെഷ്യൽ പട്ടയമേള 29ന് 

> **Lead Summary:** **വടകര: **ഏറാമല ഗ്രാമപഞ്ചായത്തിലെ ആദിയൂർലക്ഷം വീട് കോളനിയിലെ പട്ടയമില്ലാത്തവർക്കായി സ്പെഷ്യൽ പട്ടയമേള 29ന് നടക്കും. കെ.കെ രമ എം.എൽ.എ മുൻകൈയെടുത്ത് ഏറാമല പഞ്ചായത്തിലെ ആറിയൂർ, മുയിപ്ര ലക്ഷം വീട് കോളനികളുടെ നവീകരണ പ്രവർത്തനത്തിനായുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു.

## Article Content

**വടകര: **ഏറാമല ഗ്രാമപഞ്ചായത്തിലെ ആദിയൂർലക്ഷം വീട് കോളനിയിലെ പട്ടയമില്ലാത്തവർക്കായി സ്പെഷ്യൽ പട്ടയമേള 29ന് നടക്കും. കെ.കെ രമ എം.എൽ.എ മുൻകൈയെടുത്ത് ഏറാമല പഞ്ചായത്തിലെ ആറിയൂർ, മുയിപ്ര ലക്ഷം വീട് കോളനികളുടെ നവീകരണ പ്രവർത്തനത്തിനായുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു.

ഇതിന്റെ ഭാഗമായി മാതൃഭൂമിയും ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി ചേർന്ന് നടത്തുന്ന എന്റെ വീട് പദ്ധതിയിൽ ഉൾപ്പെടുത്തി ഈ രണ്ട് ലക്ഷം വീട് കോളനികളുടെയും നവീകരണ പ്രവൃത്തി യാഥാർഥ്യമാകുന്ന ഘട്ടത്തിലാണിപ്പോൾ.

ഇതിന്റെ ഭാഗമായി എം.എൽ.എയുടെയും ഫൗണ്ടേഷൻ അധികൃതരുടെയും, പഞ്ചായത്ത് ഭരണസമിതി പ്രതിനിധികളുടെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കോളനികളിൽ സന്ദർശനം നടത്തിയിരുന്നു.

ഇതിൽ ആദിയൂർ ലക്ഷംവീട് കോളനിയിലെ നിവാസികളിൽ പലർക്കും ഇതുവരെ പട്ടയം ലഭിച്ചിരുന്നില്ല. സന്ദർശനത്തെ തുടർന്ന് പട്ടയം ലഭിക്കാതിരുന്നവരുടെ വിശദാംശങ്ങൾ ശേഖരിക്കുകയും, സന്ദർശന വേളയിൽ തന്നെ പട്ടയമേളയുടെ നോഡൽ ഓഫിസറായ ഡപ്യൂട്ടി തഹസിൽദാറുമായി ബന്ധപ്പെടുകയുമുണ്ടായി.

തൊട്ടടുത്ത ദിവസം തന്നെ പട്ടയമേള നടത്താമെ അദ്ദേഹം ഉറപ്പു നൽകുകയായിരുന്നു. സെപ്റ്റംബർ 29ന് രാവിലെ 11ന് ഓർക്കാട്ടേരിയിലെ ഏറാമല പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലാണ് പട്ടയമേള നടക്കുക.

പട്ടയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിലൂടെ രണ്ടു കോളനികളുടെയും നവീകരണം എന്ന സ്വപ്നം യാഥാർഥ്യമാകുന്നതിലെ ആദ്യ കടമ്പ പൂർത്തികരിക്കപെടുമെന്ന് എം.എൽ.എ പറഞ്ഞു.

ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി മിനികയും മറ്റു ജനപ്രതിനിധികളും ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/149192/special-patayamela-eramala-adiyurlakshamveedu-colony-29th)