---
title: "#Cleaning  | മാലിന്യ മുക്തം നവകേരളം; വില്യാപ്പള്ളിയിൽ ശുചീകരണം നടത്തും "
english_title: "#Garbage #Free #navakerala #Cleaning #Villyapally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/149227/garbage-free-navakerala-cleaning-villyapally"
published_at: "2023-09-26T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651305c8f073a_navakeralam.jpg"
keywords: []
---

# #Cleaning  | മാലിന്യ മുക്തം നവകേരളം; വില്യാപ്പള്ളിയിൽ ശുചീകരണം നടത്തും 

> **Lead Summary:** **വടകര : **മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി വില്യാപ്പള്ളിയിൽ ശുചീകരണം നടത്താൻ തീരുമാനിച്ചു. ഒക്ടോബർ 1, 2 തിയ്യതികളിലാണ് ശുചീകരണം നടത്തുക. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

## Article Content

**വടകര : **മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി വില്യാപ്പള്ളിയിൽ ശുചീകരണം നടത്താൻ തീരുമാനിച്ചു. ഒക്ടോബർ 1, 2 തിയ്യതികളിലാണ് ശുചീകരണം നടത്തുക. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

2024 മാർച്ച് 31 ന് കേരളത്തെ സമ്പൂർണ്ണ മാലിന്യ മുക്ത സംസ്ഥാനമാക്കാനുള്ള വിപുലമായ പദ്ധതികൾ സർക്കാർ നടപ്പാക്കി വരികയാണ്. ഇതിന്റെ ഭാഗമായുള്ള ആദ്യഘട്ട പ്രവർത്തനങ്ങൾ ജൂൺ 5 ന് വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലും പൂർത്തീകരിച്ചിരുന്നു.

ഇതിന്റെ തുടർച്ചയായി ഒക്ടോബർ ഒന്ന്, രണ്ട് തിയ്യതികളിൽ നടക്കുന്ന വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ പഞ്ചായത്ത് തല സമിതി രൂപീകരിച്ചു.

രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡൻറ് കെ കെ ബിജുള ഉദ്ഘാടനം ചെയ്തു . ഒക്ടോബർ ഒന്നിന് വീടുകളിലും സ്ഥാപനങ്ങളിലും, ഒക്ടോബർ രണ്ടിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും ശുചീകരണം നടക്കും.

മേമുണ്ട എച്ച് എസ് എസിൽ നടന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാര സംഘടന ഭാരവാഹികൾ, തൊഴിലുറപ്പ് ,ആശ , ഹരിത സേന, അങ്കണവാടി പ്രവർത്തകർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/149227/garbage-free-navakerala-cleaning-villyapally)