---
title: "സംഘ്പരിവാര്‍ ആക്രമങ്ങള്‍ക്കെതിരെ  വടകരയില്‍ സിപിഐ(എം)  പ്രതിഷേധ  സംഗമം"
english_title: " As part of the CPI (M) -led protest, a protest rally was organized by the Vadakara Area Committee."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/14926/as-part-of-the-cpi-m-led-protest-a-protest-rally-was-organized-by-the-vadakara-area-committee"
published_at: "2021-12-07T18:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61af573280ff2_cpm vatakara .jpg"
keywords: []
---

# സംഘ്പരിവാര്‍ ആക്രമങ്ങള്‍ക്കെതിരെ  വടകരയില്‍ സിപിഐ(എം)  പ്രതിഷേധ  സംഗമം

> **Lead Summary:** വടകര: രാജ്യത്തെമ്പാടും മതന്യൂനപക്ഷങ്ങള്‍ക്കെതിരെയും ദളിത് വിഭാഗങ്ങള്‍ക്കെതിരെയും സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന കടന്നാക്രമണങ്ങളില്‍ പ്രതിഷേധിച്ച് അഖിലേന്ത്യാതലത്തില്‍ സിപിഐ(എം) നേതൃത്വത്തില്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി വടകര ഏരിയ കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

## Article Content

വടകര: രാജ്യത്തെമ്പാടും മതന്യൂനപക്ഷങ്ങള്‍ക്കെതിരെയും ദളിത് വിഭാഗങ്ങള്‍ക്കെതിരെയും സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന കടന്നാക്രമണങ്ങളില്‍ പ്രതിഷേധിച്ച് അഖിലേന്ത്യാതലത്തില്‍ സിപിഐ(എം) നേതൃത്വത്തില്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി വടകര ഏരിയ കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ചേര്‍ന്ന പ്രതിഷേധം ജില്ലാ കമ്മിറ്റി അംഗം കെ.ടി. കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. ബി.സുരേഷ് ബാബു അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി. ഭാസ്‌കരന്‍ ,ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ശ്രീധരന്‍, ടി.കെ.കുഞ്ഞിരാമന്‍, വടകര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.പി. ബിന്ദു എന്നിവര്‍ പ്രസംഗിച്ചു. ഏരിയ കമ്മിറ്റി സെക്രട്ടറി ടി.പി.ഗോപാലന്‍ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/14926/as-part-of-the-cpi-m-led-protest-a-protest-rally-was-organized-by-the-vadakara-area-committee)