---
title: "വഖഫ് ബോര്‍ഡ് നിയമനം ; പ്രതിഷേധം ശക്തമാകുന്നു ഓര്‍ക്കാട്ടേരിയില്‍ സംരക്ഷരണ റാലി നടത്തി"
english_title: "Protests are intensifying in connection with the appointment of the Waqf Board, led by various Muslim organizations."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/14934/protests-are-intensifying-in-connection-with-the-appointment-of-the-waqf-board-led-by-various-muslim-organizations"
published_at: "2021-12-07T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61af645382be0_vaqaf .jpg"
keywords: []
---

# വഖഫ് ബോര്‍ഡ് നിയമനം ; പ്രതിഷേധം ശക്തമാകുന്നു ഓര്‍ക്കാട്ടേരിയില്‍ സംരക്ഷരണ റാലി നടത്തി

> **Lead Summary:** വടകര: വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട് വിവിധ മുസ്ലീം സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാകുന്നു. വഖഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിട്ടത് പിന്‍വലിക്കുക എന്നാവശ്യപ്പെട്ട് കൊണ്ട് ഏറാമല പഞ്ചായത്ത് മുസ്ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓര്‍ക്കാട്ടേരിയില്‍ വഖഫ് സംരക്ഷരണ റാലി നടത്തി.

## Article Content

വടകര: വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട് വിവിധ മുസ്ലീം സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാകുന്നു. വഖഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിട്ടത് പിന്‍വലിക്കുക എന്നാവശ്യപ്പെട്ട് കൊണ്ട് ഏറാമല പഞ്ചായത്ത് മുസ്ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓര്‍ക്കാട്ടേരിയില്‍ വഖഫ് സംരക്ഷരണ റാലി നടത്തി.

വഖഫ് ബോര്‍ഡിന്റെ അധികാരത്തില്‍ കൈകടത്തി മുസ്ലിം വിശ്വാസികളുടെ അവകാശങ്ങളെ അടിച്ചമര്‍ത്താനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. പ്രതിഷേധ സംഗമത്തില്‍ കെ.കെ അമ്മദ് അധ്യക്ഷത വഹിച്ചു.

ഹൈദ്രോസ് തുറാബ് തങ്ങല്‍, ഒ.കെ കുഞ്ഞബ്ദുള്ള മാസ്റ്റര്‍, മൊയ്തു പുതിയോട്ടിന്‍ കുനിയില്‍, ജാസിം കെ.കെ , പി പി ജാഫര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതിഷേധ റാലിക്ക് എം.കെ കുഞ്ഞബ്ള്ള മൗലവി, ക്രസന്റ് അബ്ദുള്ള, കല്ലേരി മൂസ്ല ഹാജി, അബ്ദുറഹിമാന്‍ ഉസ്താദ്, ഒ പി. മൊയ്തു, ഇബ്രാഹിം സി.വി, ഹംസ നടുവിലടുത്ത്, എം.കെ യൂസഫ് ഹാജി,മൊയ്തു ഹാജി പോതി മഠത്തില്‍, പി.പി ഉമ്മര്‍, ടി പി ഗഫൂര്‍,കുഞ്ഞബ്ദുളള കണിയാംകണ്ടി., എ.കെ ബീരാന്‍ ഹാജി,ഷുഹൈബ് കുന്ന ത്ത്, പി.കെ പോക്കര്‍,ഇസ്മയില്‍ എം.കെ ,പി.കെ ജമാല്‍, കെ.പി സുബൈര്‍ മാസ്റ്റര്‍,ഹാഫിസ് മാതാഞ്ചേരി, എം.ആര്‍ അബ്ദുള്ള,റിയാസ് കുനിയില്‍ , യൂസഫ് കെ കെ ,റഫീക്ക് ടി.എന്‍, അന്‍സീര്‍ പനോളി,ഗഫൂര്‍ ചേനാ ണ്ടിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/14934/protests-are-intensifying-in-connection-with-the-appointment-of-the-waqf-board-led-by-various-muslim-organizations)