വടകര : എസ്.എസ്.ബി.കമാന്റോ ഫോഴ്സിലേക്ക് നിയമനം ലഭിച്ച കൊളാപ്പൊയിൽ അദ്വൈത് ജെ.എസിന് ലോക് താന്ത്രിക് ജനതാദൾ ചോറോട് ഈസ്റ്റ് കമ്മിറ്റി നേതൃത്വത്തിൽ സ്വീകരണം നൽകി.


LJ D സംസ്ഥാന ജനറൽ സെക്രടറി ഇ.പി.ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ.എം.നാരായണൻ പൊന്നാട അണിയിച്ചു.പഞ്ചായത്ത് അംഗം പ്രസാദ് വിലങ്ങിൽ ഉപഹാരം നൽകി.
LJ Dചോറോട് ഈസ്റ്റ് കമ്മിറ്റി പ്രസിഡണ്ട് പി.കെ.ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.കെ.നാരായണൻ, കെ.രവീന്ദ്രൻ, എം.കെ.രാഘവൻ മാസ്റ്റർ, പി.കെ.കുഞ്ഞിക്കണ്ണൻ, പി.സുരേഷ്, കെ.ടി.കെ.ചന്ദ്രൻ.ജിതിൻ ചോറോട്, എന്നിവർ പ്രസംഗിച്ചു.
അദ്വൈത് ജെ.എസ് മറുപടി പ്രസംഗം നടത്തി. പാർട്ടി ചോറോട് ഈസ്റ്റ് കമ്മിറ്റി സെക്രട്ടറി എം.എം ശശി സ്വാഗതവും കെ.കെ.തുളസി ടീച്ചർ നന്ദിയും പറഞ്ഞു.
#adwaithJS #LJD #vatakara