---
title: "#deadbody | വില്ല്യാപ്പള്ളിയിലെ അജ്ഞാതമൃതദേഹം കാണാതായ യുവാവിന്റേതെന്ന് സൂചന "
english_title: "#Indications #unidentified #deadbody #Villyapalli #belongs #missingyouth"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/149718/indications-unidentified-deadbody-villyapalli-belongs-missingyouth"
published_at: "2023-09-29T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65165d198bc99_vatakaradeadbody.jpg"
keywords: []
---

# #deadbody | വില്ല്യാപ്പള്ളിയിലെ അജ്ഞാതമൃതദേഹം കാണാതായ യുവാവിന്റേതെന്ന് സൂചന 

> **Lead Summary:** **വടകര : **വടകരയ്ക്കടുത്ത് വില്ല്യാപ്പള്ളിയിൾ ഓവുചാലിൽ കണ്ടെത്തിയ മൃതദേഹം മൂന്നുദിവസം മുൻപ് കാണാതായ യുവാവിന്റേത് ആണെന്ന് സംശയം. ഓവുചാലിലെ വെള്ളത്തിൽ അഴുകിയനിലയിലാണ് ഇന്നലെ വൈകിട്ട് മൃതദേഹം നാട്ടുകാർ കണ്ടത്.

## Article Content

**വടകര : **വടകരയ്ക്കടുത്ത് വില്ല്യാപ്പള്ളിയിൾ ഓവുചാലിൽ കണ്ടെത്തിയ മൃതദേഹം മൂന്നുദിവസം മുൻപ് കാണാതായ യുവാവിന്റേത് ആണെന്ന് സംശയം. ഓവുചാലിലെ വെള്ളത്തിൽ അഴുകിയനിലയിലാണ് ഇന്നലെ വൈകിട്ട് മൃതദേഹം നാട്ടുകാർ കണ്ടത്.

വസ്ത്രങ്ങൾ അഴിഞ്ഞനിലയിലായിരുന്നു മൃതദേഹം. വില്ല്യാപ്പള്ളിയ്ക്കടുത്ത് നിന്ന് മൂന്നു ദിവസം മുൻപ് കാണാതായ യുവാവ് ആണോയെന്ന സംശയത്തിൽ ചിലർ വടകര പൊലീസിനെ സമീപിച്ചിരുന്നു.

കാണാതായ ആളുടെ ബന്ധുക്കൾ മൃതദേഹം സൂക്ഷിച്ച കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇന്നലെ വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്.

വില്ല്യാപ്പള്ളി ടൗണിൽ നിന്നും കാർത്തികപ്പള്ളി റോഡരികിലെ മദ്രസയ്ക്ക് പിൻവശത്താണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയനിലയിലാണ്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/149718/indications-unidentified-deadbody-villyapalli-belongs-missingyouth)