---
title: "#deadbody | വില്ല്യാപ്പള്ളിയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് മുയിപ്ര സ്വദേശി "
english_title: "#Bodyfound #Villyapalli #identified #deceased #native #Muipra"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/149789/bodyfound-villyapalli-identified-deceased-native-muipra"
published_at: "2023-09-29T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651694dbd851d_vatakaradeadbody.jpg"
keywords: []
---

# #deadbody | വില്ല്യാപ്പള്ളിയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് മുയിപ്ര സ്വദേശി 

> **Lead Summary:** **വടകര : **വടകരയ്ക്കടുത്ത് വില്ല്യാപ്പള്ളിയിൽ ഇന്നലെ കണ്ടെത്തിയ അജ്ഞാതമൃതദേഹം തിരിച്ചറിഞ്ഞു. ഓർക്കാട്ടേരി മുയിപ്ര സ്വദേശി വട്ടർപറമ്പത്ത് റയീസ് ആണ് മരിച്ചത്.

## Article Content

**വടകര : **വടകരയ്ക്കടുത്ത് വില്ല്യാപ്പള്ളിയിൽ ഇന്നലെ കണ്ടെത്തിയ അജ്ഞാതമൃതദേഹം തിരിച്ചറിഞ്ഞു. ഓർക്കാട്ടേരി മുയിപ്ര സ്വദേശി വട്ടർപറമ്പത്ത് റയീസ് ആണ് മരിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം റയീസിന്റെ സഹോദരൻ തിരിച്ചറിഞ്ഞതായി വടകര സി ഐ പി എം മനോജ് പറഞ്ഞു.

വില്ല്യാപ്പള്ളിയ്ക്കടുത്ത് നിന്ന് മൂന്നു ദിവസം മുൻപ് റയീസിനെ കാണാതായിരുന്നു. മരണകാരണം പോസ്റ്മോർട്ടത്തിന് ശേഷം മാത്രമേ വ്യക്തമാവുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു .

വില്ല്യാപ്പള്ളി ടൗണിൽ നിന്നും കാർത്തികപ്പള്ളി റോഡരികിലെ മദ്രസയ്ക്ക് പിൻവശത്താണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്.

വസ്ത്രങ്ങൾ അഴിഞ്ഞനിലയിലായിരുന്നു മൃതദേഹം. മൃതദേഹം അഴുകിയനിലയിലാണ്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/149789/bodyfound-villyapalli-identified-deceased-native-muipra)