---
title: "#merimattimeradesh | 'മേരി മാട്ടി മേരാ ദേശ് ' ക്യാമ്പയിന് ജില്ലയിൽ തുടക്കം"
english_title: "#merimattimeradesh #campaign #started #district"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/149979/merimattimeradesh-campaign-started-district"
published_at: "2023-09-30T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6517b90d08bb5_news_1_a.jpg"
keywords: []
---

# #merimattimeradesh | 'മേരി മാട്ടി മേരാ ദേശ് ' ക്യാമ്പയിന് ജില്ലയിൽ തുടക്കം

> **Lead Summary:** **വടകര: **രാജ്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന 'മേരി മാട്ടി മേരാ ദേശ്' ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. ചോമ്പാല ക്രിസ്ത്യൻ മുള്ളർ വിമൻസ് കോളേജിൽ നടന്ന പരിപാടി കോളേജ് മാനേജർ ആനന്ദ് കെ നെൽസൺ ഉദ്‌ഘാടനം ചെയ്തു.

## Article Content

**വടകര: **രാജ്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന 'മേരി മാട്ടി മേരാ ദേശ്' ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. ചോമ്പാല ക്രിസ്ത്യൻ മുള്ളർ വിമൻസ് കോളേജിൽ നടന്ന പരിപാടി കോളേജ് മാനേജർ ആനന്ദ് കെ നെൽസൺ ഉദ്‌ഘാടനം ചെയ്തു.

കോളേജ് മാനേജറിൽ വാർഡ് മെമ്പർ പി കെ പ്രീത മണ്ണ് ഏറ്റുവാങ്ങി. പി കെ പ്രകാശൻ (ബയോ ഡൈവേഴ്‌സിറ്റി ബോർഡ് മെമ്പർ), പ്രസ്മിത ടി (വൈസ് പ്രിൻസിപ്പാൾ), അനശ്വര ഇട്ടൂപ്പ് (യൂണിയൻ ചെയർപേഴ്‌സൺ) എന്നിവർ സംസാരിച്ചു. ഇന്ത്യയുടെ എല്ലാ ഗ്രാമങ്ങളിൽ നിന്നും മണ്ണ് ശേഖരിച്ച് ഡൽഹിയിൽ എത്തിച്ച് വലിയ ഉദ്യാനം ഒരുക്കുന്നതാണ് ' മേരി മാട്ടി മേരാ ദേശ് ' പദ്ധതി.

ക്യാമ്പയിന്റെ ഭാഗമായി മുഴുവൻ വില്ലേജുകളിൽ നിന്നും മണ്ണ് ശേഖരിക്കും. ജില്ലയിൽ CSC യുടെ നേതൃത്വത്തിൽ ക്യാമ്പയിൻ നടത്തിയാണ് മണ്ണ് ശേഖരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മണ്ണ് കൊണ്ട് വലിയ ഉദ്യാനം നിർമ്മിക്കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

വില്ലേജുകളിൽ നിന്ന് ശേഖരിക്കുന്ന മണ്ണ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നിക്ഷേപിക്കും. ബ്ലോക്ക് തലങ്ങളിൽ നിന്ന് നെഹ്റു യുവകേന്ദ്ര ശേഖരിച്ച് ജില്ലാതലത്തിൽ ഡൽഹിയിൽ എത്തിക്കും. അവരവരുടെ ഗ്രാമത്തിലെ വാർഡ് മെമ്പറെയും മറ്റു പ്രധാന വ്യക്തികളെയും ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/149979/merimattimeradesh-campaign-started-district)