---
title: "#KMKrishnan | ഓർമ്മ പുതുക്കാൻ; കെ എം കൃഷ്ണൻ- ടി പി മൂസ്സ ചരമവാർഷികാചരണത്തിന് സ്വാഗത സംഘമായി "
english_title: "#refresh #memory #KMKrishnan #TPMussa #welcome group #death #anniversary"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/150066/refresh-memory-kmkrishnan-tpmussa-welcome-group-death-anniversary"
published_at: "2023-09-30T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6517fe61834bd_news_3.jpg"
keywords: []
---

# #KMKrishnan | ഓർമ്മ പുതുക്കാൻ; കെ എം കൃഷ്ണൻ- ടി പി മൂസ്സ ചരമവാർഷികാചരണത്തിന് സ്വാഗത സംഘമായി 

> **Lead Summary:** **വടകര: **കമ്മ്യുണിസ്റ്റ് പാർട്ടി നേതാക്കളായിരുന്ന കെ എം കൃഷ്ണൻ - ടി പി മൂസ്സ ചരമവാർഷികം ഒക്ടോബർ 15 ന് സമുചിതമായി ആചരിക്കുന്നു. സിപിഐ ഏറാമല ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാർത്തികപ്പള്ളിയിലാണ് പരിപാടി.

## Article Content

**വടകര: **കമ്മ്യുണിസ്റ്റ് പാർട്ടി നേതാക്കളായിരുന്ന കെ എം കൃഷ്ണൻ - ടി പി മൂസ്സ ചരമവാർഷികം ഒക്ടോബർ 15 ന് സമുചിതമായി ആചരിക്കുന്നു. സിപിഐ ഏറാമല ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാർത്തികപ്പള്ളിയിലാണ് പരിപാടി.

സ്വാഗതസംഘ രൂപീകരണ യോഗം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ്ബാബു ഉദ്‌ഘാടനം ചെയ്തു. ഒ എം അശോകൻ അധ്യക്ഷനായി.

വടകര മണ്ഡലം സെക്രട്ടറി എൻ എം ബിജു, അസിസ്റ്റന്റ് സെക്രട്ടറി ഇ രാധാകൃഷ്ണൻ, എ കെ കുഞ്ഞിക്കണാരൻ, സി ബാബു എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ കെ രഞ്ജീഷ് സ്വാഗതം പറഞ്ഞു.

15 ന് കാലത്ത് കെ എം കൃഷ്ണന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും ടി പിയുടെ വസതിയിൽ അനുസ്മരണവും വൈകീട്ട് 4 മണിക്ക് കാർത്തികപ്പള്ളിയിൽ പ്രകടനവും പൊതുസമ്മേളനവും നടത്താൻ തീരുമാനമായി.

പരിപാടിയുടെ വിജയത്തിനായി കെ.കെ രഞ്ജീഷ് (ചെയർമാൻ) ഓ എം അശോകൻ (കൺവീനർ) എം സുനിൽകുമാർ (ട്രഷറർ) ബീന വി വി, ഭാസ്കരൻ സി എം (വൈസ് ചെയർമാൻ) വിനോദൻ മുരിക്കുള്ളതിൽ, സുധി കെ ടി കെ (ജോയിന്റ് കൺവീനർ) എന്നീ ഭാരവാഹികളുൾപ്പെടെ 41 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/150066/refresh-memory-kmkrishnan-tpmussa-welcome-group-death-anniversary)