---
title: "#manayathchandran | തകർക്കാൻ ഗൂഡലക്ഷ്യം; സഹകരണ മേഖല നിക്ഷേപം സുരക്ഷിതം - മനയത്ത് ചന്ദ്രന്‍"
english_title: "#cooperative #sector #investment #safe #manayathchandran"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/150090/cooperative-sector-investment-safe-manayathchandran"
published_at: "2023-09-30T17:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6518145dd9213_news_6.jpg"
keywords: []
---

# #manayathchandran | തകർക്കാൻ ഗൂഡലക്ഷ്യം; സഹകരണ മേഖല നിക്ഷേപം സുരക്ഷിതം - മനയത്ത് ചന്ദ്രന്‍

> **Lead Summary:** **വടകര: **കേരളത്തിലെ സഹകരണ മേഖലയിലെ നേട്ടങ്ങള്‍ തകര്‍ക്കാനുള്ള ആസൂത്രിതമായ നീക്കമാണ് നടത്തുന്നത്. പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുകയും ഇതുവഴി സഹകരണ മേഖലയില്‍ വരുന്ന നിക്ഷേപം മറ്റ് ന്യൂജനറേഷന്‍ ബാങ്കുകളിലേക്കും സ്വകാര്യ ബാങ്കുകളിലേക്കും ആകര്‍ഷിക്കാനുള്ള ആസൂത്രിമായ നീക്കമാണ് ഇവിടെ നടക്കുന്നതെന്നും മനയത്ത് ചന്ദ്രൻ പറഞ്ഞു.

## Article Content

**വടകര: **കേരളത്തിലെ സഹകരണ മേഖലയിലെ നേട്ടങ്ങള്‍ തകര്‍ക്കാനുള്ള ആസൂത്രിതമായ നീക്കമാണ് നടത്തുന്നത്. പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുകയും ഇതുവഴി സഹകരണ മേഖലയില്‍ വരുന്ന നിക്ഷേപം മറ്റ് ന്യൂജനറേഷന്‍ ബാങ്കുകളിലേക്കും സ്വകാര്യ ബാങ്കുകളിലേക്കും ആകര്‍ഷിക്കാനുള്ള ആസൂത്രിമായ നീക്കമാണ് ഇവിടെ നടക്കുന്നതെന്നും മനയത്ത് ചന്ദ്രൻ പറഞ്ഞു.

ചില സഹകരണ സ്ഥാപനങ്ങളില്‍ നടന്ന ചില ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നത് വാസ്തവമാണ്. എന്നിരുന്നാലും കേരളത്തിന്റെ സഹകരണ മേഖല ശക്തമാണ് ഇടപാടുകാരുടെ നിക്ഷേപങ്ങളെല്ലാം പൂര്‍ണ്ണമായും സുരക്ഷിതമാണെന്നും ഏറാമല സര്‍വ്വീസ് സഹകരണ ബേങ്കിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് മനയത്ത് ചന്ദ്രന്‍ പറഞ്ഞു.

വികസനപദ്ധതികള്‍ ബാങ്ക് ടൂറിസം, ആരോഗ്യം, കാര്‍ഷികം, വിദ്യാഭ്യാസ എന്നിവയില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച കുടൂതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എല്ലാ ആധുനിക സാങ്കേതികവിദ്യയും, മെച്ചപ്പെട്ട ബാങ്കിംഗ് സൗകര്യം, ബാങ്കിംഗ് ഇടപാടുകാര്‍ക്ക് നല്‍കും.

നാളീകേരാധിഷ്ടിത മൂല്ല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ ഉല്പാദിപ്പിച്ച് 1 കോടിയോളം കച്ചവടലാഭം ഉണ്ടാക്കും. കാര്‍ഷിക മേഖലയില്‍ പുതി സംഭരങ്ങള്‍ തുടങ്ങി കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തും. നാളീകേരത്തിന്റെ പുതിയ അഞ്ച് ഉല്പന്നങ്ങള്‍ കൂടി പുതുതായി ഉല്പാദിപ്പിച്ച് വിപണിയില്‍ ഇറക്കും. മെമ്പര്‍മാര്‍ക്ക് 25 % ഈ വര്‍ഷവും നല്‍കും.

പൊതുയോഗത്തില്‍ വൈസ് ചെയര്‍മാന്‍ പി.കെ.കുഞ്ഞിക്കണ്ണന്‍, ഡയരക്ടര്‍മാരായ കെ.ടി.രാജീവന്‍, എം.ബാലകൃഷ്ണന്‍, പി. ചന്ദ്രന്‍, എം.സുനി, ഇ.പി.ബേബി, കെ.കെ.ദിവാകരന്‍, ടി. ജയശ്രീ, കെ.കെ.കുമാരന്‍, വി.പി,ബാബു, എം.കെ.സിന്ധു തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ മാനേജര്‍ ടി.കെ.വിനോദന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/150090/cooperative-sector-investment-safe-manayathchandran)