---
title: "#medicalcamp | വടകര സഹകരണ ആശുപത്രിയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "#medical #camp #organized #vadakara #cooperative #hospital"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/150105/medical-camp-organized-vadakara-cooperative-hospital"
published_at: "2023-09-30T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65182ae1cfc9f_mahila1vat.jpg"
keywords: []
---

# #medicalcamp | വടകര സഹകരണ ആശുപത്രിയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **വടകര: ** വടകര സഹകരണ ആശുപത്രിയിൽ സഹകരണ ഹാർട്ട് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഹൃദയ പരിശോധന ഉൾപ്പെടെ ഹൃദ്രോഗ മെഡിക്കൽ ക്യാമ്പാണ് സംഘടിപ്പിച്ചത്.

## Article Content

**വടകര: ** വടകര സഹകരണ ആശുപത്രിയിൽ സഹകരണ ഹാർട്ട് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഹൃദയ പരിശോധന ഉൾപ്പെടെ ഹൃദ്രോഗ മെഡിക്കൽ ക്യാമ്പാണ് സംഘടിപ്പിച്ചത്.

ക്യാമ്പിൽ നിരവധി രോഗികൾ ചികിത്സക്ക് എത്തി. ക്യാമ്പിൽ പങ്കെടുത്തവർക്ക് കുറഞ്ഞ നിരക്കിൽ എക്കോ, ടി എം ടി , ഇ സി ജി ഉൾപ്പെടെയുള്ള കാർഡിയാക് ഹെൽത്ത് ചെക്കപ്പുകൾ ലഭ്യമാക്കി.

കാർഡിയോളജി വിഭാഗത്തിൽ നടന്ന ഹൃദയദിന ആഘോഷപരിപാടികൾ ഡോ. ശ്രീകുമാർ കേക്ക് കട്ടിംഗ് നടത്തി ഉദ്ഘാടനം ചെയ്തു. ആശുപത്രി സെക്രട്ടറി നിയാസ് പി കെ. അധ്യക്ഷതവഹിച്ചു. കാർഡിയാക് സർജൻ ഡോക്ടർ പ്രജീഷ് , ഡോക്ടർ റിജേഷ് , ഡോ. ഡൽസൺ ഡേവിസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷംനേഷ് കെ പി എന്നിവർ സംസാരിച്ചു.

ചടങ്ങിൽ വൈസ് പ്രസിഡണ്ട് കെ. ശ്രീധരൻ, ഡയറക്ടർ വത്സലൻ എന്നിവർ സംബന്ധിച്ചു. മാർക്കറ്റിംഗ് മാനേജർ ടി സുനിൽ സ്വാഗതവും കാത്ത് ലാബ് ഇൻ ചാർജ് സണ്ണി നന്ദിയും പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/150105/medical-camp-organized-vadakara-cooperative-hospital)