---
title: "#heavyrain | തീരാത്ത ദുരിതം; മുക്കാളി പട്ട്യാട്ട് റെയിൽവെ അടിപ്പാതയിലെ വെള്ളക്കെട്ട് യാത്രാ ദുരിതമാകുന്നു "
english_title: "#heavyrain #mukkali #pattayat #railway #Underpass #waterlogging #travel #disaster"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/150115/heavyrain-mukkali-pattayat-railway-underpass-waterlogging-travel-disaster"
published_at: "2023-09-30T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65183c039fb47_news9.jpg"
keywords: []
---

# #heavyrain | തീരാത്ത ദുരിതം; മുക്കാളി പട്ട്യാട്ട് റെയിൽവെ അടിപ്പാതയിലെ വെള്ളക്കെട്ട് യാത്രാ ദുരിതമാകുന്നു 

> **Lead Summary:** **ഓർക്കാട്ടേരി: **മുക്കാളി പട്ട്യാട്ട് റെയിൽവെ അടിപ്പാതയിലെ വെള്ളക്കെട്ട് കാരണം യത്ര ചെയ്യാൻ പറ്റാതെ ജനം ദുരിതത്തിലാണ്. ഓർക്കാട്ടേരി - കുന്നുമ്മക്കര - തട്ടോളിക്കര മേഖലയിലെ വിദ്യാർത്ഥികളും പൊതു ജനങ്ങൾക്കും വാഹന യാത്രക്കാർക്കും ഈ ദുരിതം തുടങ്ങിയിട്ട് വർഷങ്ങൾ പലതായി.

## Article Content

**ഓർക്കാട്ടേരി: **മുക്കാളി പട്ട്യാട്ട് റെയിൽവെ അടിപ്പാതയിലെ വെള്ളക്കെട്ട് കാരണം യത്ര ചെയ്യാൻ പറ്റാതെ ജനം ദുരിതത്തിലാണ്. ഓർക്കാട്ടേരി - കുന്നുമ്മക്കര - തട്ടോളിക്കര മേഖലയിലെ വിദ്യാർത്ഥികളും പൊതു ജനങ്ങൾക്കും വാഹന യാത്രക്കാർക്കും ഈ ദുരിതം തുടങ്ങിയിട്ട് വർഷങ്ങൾ പലതായി.

മുക്കാളി ടൗൺ - ദേശീയ പാതയിലേക്ക് വളരെ എളുപ്പമായി യാത്ര ചെയ്യാൻ സാധിക്കുന്ന അടിപ്പാതയായിട്ടും അധികാരികൾ കണ്ണ് തുറക്കാതിരിക്കുകയാണ്. തികഞ്ഞ അവഗണനയാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും നാട്ടുകാർ.

പ്രശ്നത്തിൽ അടിയന്തിരമായി സർക്കാർ ഇടപെട്ട് മേഖലയിലെ ജനങ്ങളുടെ യാത്ര ദുരിതത്തിന് ശാശ്വത പരിഹാരം കാണണമെന്ന് എസ്ടിപി ഐ ഏറാമല പഞ്ചായത്ത് പ്രസിഡന്റ് ജലീൽ കാർത്തികപ്പള്ളി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/150115/heavyrain-mukkali-pattayat-railway-underpass-waterlogging-travel-disaster)