---
title: "#waterlogging | ചോമ്പാല ബ്ലോക്ക് ഓഫീസിന് സമീപം അശാസ്ത്രീയമായി നിർമ്മിക്കുന്ന കലുങ്ക് വെള്ളക്കെട്ടിന് കാരണമാവുന്നതായി പരാതി"
english_title: "# complaint #unscientifically #constructed #culvert #chompala #block #office #causing #waterlogging"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/150148/complaint-unscientifically-constructed-culvert-chompala-block-office-causing-waterlogging"
published_at: "2023-09-30T23:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65185daf3cfdf_chombala.jpg"
keywords: []
---

# #waterlogging | ചോമ്പാല ബ്ലോക്ക് ഓഫീസിന് സമീപം അശാസ്ത്രീയമായി നിർമ്മിക്കുന്ന കലുങ്ക് വെള്ളക്കെട്ടിന് കാരണമാവുന്നതായി പരാതി

> **Lead Summary:** **വടകര: ** ദേശീയപാത വികസനത്തിന്റെ ഭാഗമായി ചോമ്പാല ബ്ലോക്ക് ഓഫീസിന് സമീപം അശാസ്ത്രീയമായി നിർമ്മിക്കുന്ന കലുങ്ക് വെള്ളക്കെട്ടിന് കാരണമാവുന്നതായി പരാതി. കലുങ്ക് നിർമ്മാണത്തിലെ അപാകത മൂലം ചോമ്പാല പോലീസ് സ്റ്റേഷൻ പരിസരം മുതൽ റെയിൽവേ പാളത്തിന് പടിഞ്ഞാറ് വശത്ത് നിന്നുള്ള വെള്ളത്തിന് പോകാൻ കഴിയാത്ത സ്ഥിതിയായി.

## Article Content

**വടകര: ** ദേശീയപാത വികസനത്തിന്റെ ഭാഗമായി ചോമ്പാല ബ്ലോക്ക് ഓഫീസിന് സമീപം അശാസ്ത്രീയമായി നിർമ്മിക്കുന്ന കലുങ്ക് വെള്ളക്കെട്ടിന് കാരണമാവുന്നതായി പരാതി. കലുങ്ക് നിർമ്മാണത്തിലെ അപാകത മൂലം ചോമ്പാല പോലീസ് സ്റ്റേഷൻ പരിസരം മുതൽ റെയിൽവേ പാളത്തിന് പടിഞ്ഞാറ് വശത്ത് നിന്നുള്ള വെള്ളത്തിന് പോകാൻ കഴിയാത്ത സ്ഥിതിയായി.

ഈ ഭാഗങ്ങളിൽ ശക്തമായ വെള്ളക്കെട്ട് വന്നിട്ടുണ്ട്. കലുങ്ക് മുതൽ 400 മീറ്റർ ദൂരത്തിൽ അഴുക്ക്ചാൽ നിർമ്മിച്ച് വെള്ളം ചോമ്പാൽ തോടിലേക്ക് ഒഴുകി പോയില്ലെങ്കിൽ ഈ മേഖലയിൽ ജനജീവിതം ദുരിത പൂർണ്ണമാവും. പ്രസ്തുത പദ്ധതി നടപ്പിലാക്കാൻ കോടികളുടെ ഫണ്ട് ആവശ്യമാണ്.

ഈ കാര്യത്തിൽ ദേശീയപാത അതോറിറ്റി കനിഞ്ഞില്ലെങ്കിൽ നടക്കില്ല എന്ന സ്ഥിതിയാണ്. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥ സംഘം സന്ദർശിച്ച് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരുന്നു.

അഴുക്ക്ചാൽ നിർമ്മിക്കുന്ന കാര്യത്തിൽ ദേശീയപാത അതോറിറ്റി നടപടി സ്വീകരിക്കണമെന്ന് ചോമ്പാൽ സർവ്വീസ് റോഡ് ആക്ഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ചോമ്പാൽ മേഖലയിൽ നിന്ന് എത്തിച്ചേരുന്ന വെള്ളം ചോമ്പാൽ തോടിലേക്ക് എത്തിക്കണം പ്രസിഡന്റ് ആയിഷ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ, റീന രയരോത്ത്, എം പ്രമോദ്, പി ബാബുരാജ്, എ ടി മഹേഷ്, നിഷ പറമ്പത്ത്, എം പി ബാബു, കെ പി പ്രീത, പ്രദീപ് ചോമ്പാല, കെ ലീല, യു എ റഹീം, വി കെ അനിൽ കുമാർ, കവിത അനിൽകുമാർ, അഡ്വ: എസ് ആശിഷ്, ഹാരിസ് മുക്കാളി, കെ പി വിജയൻ, കെ വി രാജൻ കെ പി ഗോവിന്ദൻ,എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/150148/complaint-unscientifically-constructed-culvert-chompala-block-office-causing-waterlogging)