---
title: "#srinagarroad | പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിനു ശേഷം ശ്രീ നഗര്‍ റോഡ് യാഥാർത്ഥ്യമായി"
english_title: "#afterdecades #waiting #srinagarroad #become #reality"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/150151/afterdecades-waiting-srinagarroad-become-reality"
published_at: "2023-09-30T23:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6518624993140_1111111.jpg"
keywords: []
---

# #srinagarroad | പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിനു ശേഷം ശ്രീ നഗര്‍ റോഡ് യാഥാർത്ഥ്യമായി

> **Lead Summary:** **ഓര്‍ക്കാട്ടേരി: **പ്രദേശവാസികളുടെ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ട് ശ്രീ നഗര്‍ റോഡ് ഗതാഗത യോഗ്യമാക്കി. വടകര എംഎൽഎ കെ കെ രമയുടെ ആസ്ഥിവികസന ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റ് ചെയ്ത ഓർക്കാട്ടേരി ശ്രീനഗർ റോഡിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് കെ.കെ രമ എം.എൽ.എ നിർവഹിച്ചു.

## Article Content

**ഓര്‍ക്കാട്ടേരി: **പ്രദേശവാസികളുടെ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ട് ശ്രീ നഗര്‍ റോഡ് ഗതാഗത യോഗ്യമാക്കി. വടകര എംഎൽഎ കെ കെ രമയുടെ ആസ്ഥിവികസന ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റ് ചെയ്ത ഓർക്കാട്ടേരി ശ്രീനഗർ റോഡിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് കെ.കെ രമ എം.എൽ.എ നിർവഹിച്ചു.

ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി മിനിക അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഏഴാം മെമ്പറുമായ ജസീല വി കെ സ്വാഗതം പറഞ്ഞു.

ഏറാമല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷുഹൈബ് കുന്നത്ത്, വടകര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ.കെ ഗോപാലൻ, റിയാസ് കുനിയിൽ, എ.കെ ബാബു, ഒ.മഹേഷ് കുമാർ, സി.കെ അനൂപ്, ആർ.എസ് സുധീഷ് മാസ്റ്റർ, കൃഷ്ണൻ തകര നിലത്തിൽ, ഒ.കെ രാജൻ, നാരായണൻ നെരോത്ത്, ശിവദാസ് കുനിയിൽ, ഒ.കെ ഭാസ്ക്കരൻ, ലക്ഷ്മൺ കുമാർ, പി.പി.കെ രാജൻ എന്നിവർ സംസാരിച്ചു.

മിഥുൻ പി. നന്ദി പറഞ്ഞു. കെ പി ബഷീർ, എം.കെ സൂപ്പി, രമേശൻ ഇടവന, ബാബു എടവന, നിസാർ കണ്ടോത്ത് എന്നിവർ ഉദ്ഘാടന പരിപാടിക്ക് നേതൃത്വം നൽകി. പ്രതികൂലമായ കാലാവസ്ഥയായിരുന്നിട്ടും ഉദ്ഘാടന പരിപാടിക്ക് വൻ ജനാവലി എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/150151/afterdecades-waiting-srinagarroad-become-reality)