---
title: "#merimattimeradesh | 'മേരി മാട്ടി മേരാ ദേശ് ' ക്യാമ്പയിന് ജില്ലയിൽ തുടക്കം"
english_title: "#merimattimeradesh #campaign #started #district"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/150210/merimattimeradesh-campaign-started-district"
published_at: "2023-10-01T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65190bbd84afb_news_2.jpg"
keywords: []
---

# #merimattimeradesh | 'മേരി മാട്ടി മേരാ ദേശ് ' ക്യാമ്പയിന് ജില്ലയിൽ തുടക്കം

> **Lead Summary:** **വടകര: ** കേന്ദ്ര സാംസ്കാരിക മന്ത്രാലയം രാജ്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ' മേരി മാട്ടി മേരാ ദേശ് 'ക്യാമ്പയിന് ജില്ലയിൽ തുടക്കമായി.

## Article Content

**വടകര: ** കേന്ദ്ര സാംസ്കാരിക മന്ത്രാലയം രാജ്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ' മേരി മാട്ടി മേരാ ദേശ് 'ക്യാമ്പയിന് ജില്ലയിൽ തുടക്കമായി.

വടകരയിൽ നടന്ന പരിപാടിയിൽ CSC VLE നവീൻ പി പി യുടെ നേതൃത്വത്തിൽ വടകര എസ് ജി എം സ് ബി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ സ്കൂൾ ലീഡർ നിരഞ്ജൻ വാർഡ് കൗൺസിലർ പ്രേമകുമാരിക്ക് മണ്ണ് കൈമാറി.

അധ്യാപകരായ എ ഉമേഷ് കുമാർ, സി. നിജിൻ, വിദ്യാർത്ഥികളായ അളകനന്ദ,മുഹമ്മദ് റസൽ,അന്വയ് ദീപക്, ശ്രീവേദ, ആൻവിയ, പാർവതി, ഫാത്തിമ, ലക്ഷ്മി, പാർവതി, ഗൗരി ലക്ഷ്മി എന്നിവർ സംസാരിച്ചു. വാർഷികാഘോഷ സമാപനത്തിന്റെ ഭാഗമായി ഇന്ത്യയുടെ എല്ലാ ഗ്രാമങ്ങളിൽ നിന്നും മണ്ണ് ശേഖരിച്ച് ഡൽഹിയിൽ എത്തിച്ച് വലിയ ഉദ്യാനം ഒരുക്കുന്നതാണ് 'മേരി മാട്ടി മേരാ ദേശ്' പദ്ധതി.

ക്യാമ്പയിന്റെ ഭാഗമായി മുഴുവൻ വില്ലേജുകളിൽ നിന്നും മണ്ണ് ശേഖരിക്കും. ജില്ലയിൽ CSC യുടെ നേതൃത്വത്തിൽ ക്യാമ്പയിൻ നടത്തിയാണ് മണ്ണ് ശേഖരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മണ്ണ് കൊണ്ട് വലിയ ഉദ്യാനം നിർമ്മിക്കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

വില്ലേജുകളിൽ നിന്ന് ശേഖരിക്കുന്ന മണ്ണ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നിക്ഷേപിക്കും. ബ്ലോക്ക്തലങ്ങളിൽ നിന്ന് നെഹ്റു യുവകേന്ദ്ര ശേഖരിച്ച് ജില്ലാതലത്തിൽ ഡൽഹിയിൽ എത്തിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/150210/merimattimeradesh-campaign-started-district)