---
title: "#nishantayil | ശുചിത്വ പ്രവർത്തനങ്ങൾ ദിനചര്യയാകണം - നിഷ എൻ തയ്യിൽ"
english_title: "#cleanliness #activities #routine #nishantayil"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/150242/cleanliness-activities-routine-nishantayil"
published_at: "2023-10-01T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65192975872c1_news_4.jpg"
keywords: []
---

# #nishantayil | ശുചിത്വ പ്രവർത്തനങ്ങൾ ദിനചര്യയാകണം - നിഷ എൻ തയ്യിൽ

> **Lead Summary:** **വൈക്കിലശ്ശേരി തെരു: **മനുഷ്യൻ വ്യക്തി ശുചിത്വം പോലെ തന്നെ പരിസര ശുചിത്വവും ദിനചര്യകളിലൂടെ നിർവ്വഹിക്കപ്പെടണമെന്ന് ചോറോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിഷ എൻ തയ്യിൽ പറഞ്ഞു.

## Article Content

**വൈക്കിലശ്ശേരി തെരു: **മനുഷ്യൻ വ്യക്തി ശുചിത്വം പോലെ തന്നെ പരിസര ശുചിത്വവും ദിനചര്യകളിലൂടെ നിർവ്വഹിക്കപ്പെടണമെന്ന് ചോറോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിഷ എൻ തയ്യിൽ പറഞ്ഞു.

ചോറോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ മാലിന്യ മുക്തം നവകേരളം പദ്ധതി പ്രകാരം ഒക്ടോബർ 1 മുതൽ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങൾ വിശദീകരിക്കുകയായിരുന്നു. വീടുകൾ, സ്ഥാപനങ്ങൾ, പൊതു ഇടങ്ങൾ ശുചീകരണം നടത്തും.

റോഡുകൾ, പൊതു ഇടങ്ങൾ ശുചീകരണത്തിനായ് പത്തോളം കമ്മിറ്റികൾ രൂപീകരിച്ചു. സ്ഥാപനങ്ങൾ അതാത് മേധാവികളുടെ നേതൃത്വത്തി ചെയ്യുക. പഞ്ചായത്ത് അംഗം പ്രസാദ് വിലങ്ങിൽ അധ്യക്ഷത വഹിച്ചു.

വാർഡ് വികസന സമിതി കൺവീനർ വി.അനിൽകുമാർ മാസ്റ്റർ സ്വാഗതം പറഞ്ഞു. എം അശോകൻ, സി.പി.ചന്ദ്രൻ ,കെ.കെ.തുളസി, പി.കെ.ശശി, കെ.ടി.കെ ചന്ദ്രൻ, അമൽ രാജ്, സായ് തീർത്ഥ്, മുഹമ്മദ് റമീസ്, ആശാ വർക്കർ, തൊഴിലുറപ്പ് മേറ്റ് മാർ ,ഹരിതസേനാംഗങ്ങൾ, അങ്കണവാടി ഭാരവാഹികൾ. സ്ഥാപന മേധാവികൾ, ആരാധനാലയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/150242/cleanliness-activities-routine-nishantayil)