---
title: "നൂര്‍ജഹാന്റെ മൃതദേഹ പരിശോധന പൂര്‍ത്തിയായി; ക്രൂരമായ മരണമെന്ന് പൊലീസ്"
english_title: "The autopsy of Noor Jahan, who died after her husband refused treatment due to superstition, has been completed."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/15025/the-autopsy-of-noor-jahan-who-died-after-her-husband-refused-treatment-due-to-superstition-has-been-completed"
published_at: "2021-12-08T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b04ef72c544_NOORJAHAN -POLICE .jpg"
keywords: []
---

# നൂര്‍ജഹാന്റെ മൃതദേഹ പരിശോധന പൂര്‍ത്തിയായി; ക്രൂരമായ മരണമെന്ന് പൊലീസ്

> **Lead Summary:** വടകര : അന്ധവിശ്വാസത്തിന്റെ പേരില്‍ ഭര്‍ത്താവ് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരിച്ച നൂര്‍ജഹാന്റെ മൃതദേഹ പരിശോധന പൂര്‍ത്തിയായി. മൃതദേഹം കണ്ട് ഇന്‍ക്വസ്റ്റ് നടത്താനെത്തിയ പൊലീസുകാരും ഞെട്ടി. ക്രൂരമായ മരണമെന്ന് പൊലീസ് .മതിയായ ചികിത്സ ലഭിക്കാതെ ശരീരം മുഴുവന്‍ വൃണം ബാധിച്ച് പൊട്ടിയൊലിച്ച നിലയിലായിരുന്നു.

## Article Content

വടകര : അന്ധവിശ്വാസത്തിന്റെ പേരില്‍ ഭര്‍ത്താവ് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരിച്ച നൂര്‍ജഹാന്റെ മൃതദേഹ പരിശോധന പൂര്‍ത്തിയായി. മൃതദേഹം കണ്ട് ഇന്‍ക്വസ്റ്റ് നടത്താനെത്തിയ പൊലീസുകാരും ഞെട്ടി. ക്രൂരമായ മരണമെന്ന് പൊലീസ് .മതിയായ ചികിത്സ ലഭിക്കാതെ ശരീരം മുഴുവന്‍ വൃണം ബാധിച്ച് പൊട്ടിയൊലിച്ച നിലയിലായിരുന്നു.

വടകര ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ഉടന്‍ പൂര്‍ത്തിയാക്കും. പുറമേരി കുനിങ്ങാട്ടെ കിഴക്കയില്‍ നൂര്‍ജഹാന്‍ (43)ന്റെ മരണത്തില്‍ ഇന്നലെ വളയം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ഗുരുതരാവസ്ഥയില്‍ ആലുവയിലേ ധ്യാനകേന്ദ്രത്തിലേക്ക് കൊണ്ടുപോയ യുവതി ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്. പ്രാകൃത മന്ത്രവാദ ചികിത്സയാണ് നടത്തിയതെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നുമായിരുന്നു ബന്ധുക്കളുടെ പരാതി.

ഇതെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് വടകരയില്‍ യുവതിയുടെ മൃതദേഹം പൊലീസ് കസ്റ്റഡിയിലെടുത്തു. ദുരൂഹതയുടെ ചുരുളഴിക്കാന്‍ പോസ്റ്റ് മോര്‍ട്ടത്തിലൂടെ കഴിയും. ഒരു വര്‍ഷത്തോളമായി ത്വക്ക് രോഗം ബാധിച്ച യുവതിക്ക് അന്ധവിശ്വാസിയായ ഭര്‍ത്താവ് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നാണ് മരിച്ചതെന്ന് കാണിച്ച് ഉമ്മ കുഞ്ഞയിശയും മാതൃസഹോദരിയുടെ മകന്‍ വില്ല്യാപ്പള്ളി സ്വദേശി ഫൈസലും നല്‍കിയ പരാതിയിലാണ് പൊലീസ് കേസ്.

കല്ലാച്ചിയിലെ ചെട്ട്യം ന്റെവിട ജമാലിന്റെ ഭാര്യയാണ് നൂര്‍ജഹാന്‍ .ഇവര്‍ക്ക് അഞ്ച് മക്കളുണ്ട്. ഇന്നലെ പുലര്‍ച്ചെ നാല് മണിക്ക് നൂര്‍ജഹാന്റെ ഉമ്മയുടെ ഫോണില്‍ വിളിച്ചാണ് മകള്‍ വീരചരമമടഞ്ഞതായി അറിച്ചത്. കല്ലാച്ചി വളയം റോഡില്‍ ജാതിയേരി കല്ലുമ്മല്‍ പള്ളിക്ക് സമീപത്ത് വാടക വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. ഒരാഴ്ച്ചയായി ത്വക്ക് രോഗം മൂര്‍ജ്ജിച്ചിട്ടും ചികിത്സയ്ക്ക് കൊണ്ടുപോയില്ലെന്ന് ഇവിടുത്തെ അയല്‍വാസികള്‍ പറയുന്നുണ്ട്.

ഇതിനിടെയാണ് ആലുവയിലെ മത ചികിത്സാ കേന്ദ്രത്തിലേക്ക് എന്ന് പറഞ്ഞ് ആബുലന്‍സില്‍ നൂര്‍ജഹാനെ കൊണ്ടു പോയത്. മരണ വിവരം അറിഞ്ഞ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഇതോടെ ആലുവയില്‍ നിന്ന് മൃതദേഹവുമായി പുറപ്പെട്ട ആബുലന്‍സ് വടകര സ്റ്റേഷനില്‍ എത്തിക്കാന്‍ പൊലീസില്‍ ആവശ്യപ്പെട്ടു. മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തുന്ന സാഹചര്യം ഒഴിവാക്കാന്‍ ഭര്‍തൃവീട്ടുകാരും രാഷ്ട്രീയ മത സമ്മര്‍ദ്ദം ഇതിനിടയില്‍ ഉണ്ടായതായി പരാതി നല്‍കിയ ഫൈസല്‍ ട്രൂ വിഷന്‍ ന്യൂസിനോട് പറഞ്ഞു.

ഇന്നലെ വൈകിട്ടോടെ വടകരയില്‍ എത്തിച്ച മൃതദ്ദേഹം മറ്റൊരു ആബുലന്‍സിലേക്ക് മാറ്റാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. പൊലീസ് എത്തി മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. എട്ട് മാസം മുമ്പ് നൂര്‍ ജഹാന് ത്വക്ക് രോഗം ബാധിച്ചപ്പോള്‍ ഭര്‍തൃവീട്ടുകാര്‍ പ്രാകൃത ചികിത്സയ്ക്കാണ് ശ്രമിച്ചത്.

പിന്നീട് യുവതിയുടെ വീട്ടുകാര്‍ നിര്‍ബന്ധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കി രോഗം ബേധമാക്കി. എന്നാല്‍ 35000 രൂപ വിലവരുന്ന ഒരു ഇഞ്ചന്‍ഷന്‍ നല്‍കിയിരുന്നു .മൂന്ന് മാസത്തിന് ശേഷം ഇതിന്റെ രണ്ടാം ഡോസ് നല്‍കേണ്ടതായിരുന്നു. ഇതിന് മുന്‍കൂര്‍ പണം അടച്ചതാണെന്നും എന്നാല്‍ ഈ തുടര്‍ ചികിത്സ നടത്താന്‍ ജമാല്‍ തയ്യാറായില്ലെന്നും യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/15025/the-autopsy-of-noor-jahan-who-died-after-her-husband-refused-treatment-due-to-superstition-has-been-completed)