---
title: "#entrepreneuryear | സംരഭക വർഷം 2023; കടമേരിയിൽ വാടക സ്റ്റോർ ഉദ്ഘാടനം ചെയ്തു"
english_title: "#entrepreneuryear #2023 #rental #store #inaugurated #kadameri"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/150303/entrepreneuryear-2023-rental-store-inaugurated-kadameri"
published_at: "2023-10-01T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651968537b19b_ayancheri.jpg"
keywords: []
---

# #entrepreneuryear | സംരഭക വർഷം 2023; കടമേരിയിൽ വാടക സ്റ്റോർ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കടമേരി: **കേരള സർക്കാറിന്റെ സംരഭക വർഷം ടു പോയിന്റ് സീറോ പദ്ധതിയുടെ ഭാഗമായ് ആയഞ്ചേരി ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് കടമേരി നാലു പുരക്കൽ താഴ സി.പി. അശോകൻ ആരംഭിച്ച നിർമാണ മേഖലയുമായ് ബന്ധപ്പെട്ട വാടക സ്റ്റോറിന്റെ ഉദ്ഘാടനം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ നിർവ്വഹിച്ചു.

## Article Content

**കടമേരി: **കേരള സർക്കാറിന്റെ സംരഭക വർഷം ടു പോയിന്റ് സീറോ പദ്ധതിയുടെ ഭാഗമായ് ആയഞ്ചേരി ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് കടമേരി നാലു പുരക്കൽ താഴ സി.പി. അശോകൻ ആരംഭിച്ച നിർമാണ മേഖലയുമായ് ബന്ധപ്പെട്ട വാടക സ്റ്റോറിന്റെ ഉദ്ഘാടനം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ നിർവ്വഹിച്ചു.

വ്യവസായ വകുപ്പിന്റെ കീഴിൽ പി എം ഇ ജി പി സ്കീമിൽ ഉൾപ്പെടുത്തി 35 ശതമാനം സബ്സിഡിയിൽ കനറാ ബേങ്കിൽ നിന്ന് എടുത്ത വായ്പ ഉപയോഗപ്പെടുത്തിയാണ് സംരംഭം തുടങ്ങിയത്.

ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വെച്ച് വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരും, ബാങ്ക് പ്രതിനിധികളും, ജനപ്രതിനിധികളും പങ്കെടുത്ത സംരഭകത്വ ശില്പശാലയിൽ നിന്നാണ് അശോകന് ഈ സംരഭം ആരംഭിക്കാനുള്ള പ്രചോദനം ഉണ്ടായത്.

നിർമ്മാണ മേഖലയിൽ ഉപയോഗിക്കുന്ന യന്ത്ര സാമഗ്രികൾ വാടകക്ക് ലഭിക്കുന്ന കേന്ദ്രങ്ങൾ ഈ മേഖലയിൽ വേണ്ടത്ര ഇല്ലാത്തതിനാൽ ഈ സംരഭത്തിന് വിജയ സാധ്യത ഏറെയുണ്ട്.

അയൽകൂട്ടം കൺവീനർ റിനീഷ് ടി.കെ അധ്യക്ഷം വഹിച്ചു. ഷൈജു പി , കുഞ്ഞിരാമൻ എൻ ടി കെ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/150303/entrepreneuryear-2023-rental-store-inaugurated-kadameri)