---
title: "#kambavali | സമ്മാനം പോത്തും ആടും;  കണ്ണമ്പത്ത്കരയിൽ നാളെ  കമ്പവലി മത്സരം"
english_title: "#prize #buffalo #goats #kambavali #competition #kannambathkara #tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/150319/prize-buffalo-goats-kambavali-competition-kannambathkara-tomorrow"
published_at: "2023-10-01T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65197998aaecf_competitionxcvbn.jpg"
keywords: []
---

# #kambavali | സമ്മാനം പോത്തും ആടും;  കണ്ണമ്പത്ത്കരയിൽ നാളെ  കമ്പവലി മത്സരം

> **Lead Summary:** **വടകര: ** സമ്മാനമായി കൂറ്റൻ പോത്തും മുട്ടനാടും. കണ്ണമ്പത്ത്കരയിൽ നാളെ വാശിയേറിയ കമ്പവലി മത്സരം. തിരുവള്ളൂർ കണ്ണമ്പത്ത്കര സ്പോർട്സ് ബേ സംഘടിപ്പിക്കുന്ന കമ്പവലി മത്സരം ഒക്ടോബർ 2 തിങ്കളാഴ്ച വൈകീട്ട് 5 മണിക്ക് ആരംഭിക്കും.

## Article Content

**വടകര: ** സമ്മാനമായി കൂറ്റൻ പോത്തും മുട്ടനാടും. കണ്ണമ്പത്ത്കരയിൽ നാളെ വാശിയേറിയ കമ്പവലി മത്സരം. തിരുവള്ളൂർ കണ്ണമ്പത്ത്കര സ്പോർട്സ് ബേ സംഘടിപ്പിക്കുന്ന കമ്പവലി മത്സരം ഒക്ടോബർ 2 തിങ്കളാഴ്ച വൈകീട്ട് 5 മണിക്ക് ആരംഭിക്കും.

കേരളത്തിലെ പ്രമുഖ ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. യാര ഗോൾഡ് ആൻഡ് ഡയമണ്ട് വിന്നേഴ്സ് ട്രോഫി, നാടുവിലകണ്ടി വിജയേട്ടൻ സ്മാരക റണ്ണേഴ്‌സ് അപ് വേണ്ടിയുള്ള സമ്മാനം നൽകുക.

ഒന്നാം സമ്മാനം നാടൻ പോത്ത്, രണ്ടാം സമ്മാനം മുട്ടനാട്, മൂന്നാം സമ്മാനം രണ്ട് പൂവൻ കോഴി എന്നിവ സമ്മാനിക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 9562005533, 9447083375

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/150319/prize-buffalo-goats-kambavali-competition-kannambathkara-tomorrow)