---
title: "#mahatmagandhi'svisit | മഹാത്മാഗാന്ധി വടകര സന്ദർശിച്ചതിന്റെ നവതി ആഘോഷ പരിപാടിക്ക് തുടക്കമായി "
english_title: "#mahatmagandhi's #visit #vadakara #beginning #navati #celebration #program"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/150343/mahatmagandhis-visit-vadakara-beginning-navati-celebration-program"
published_at: "2023-10-01T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65198fbe171e5_11_news.jpg"
keywords: []
---

# #mahatmagandhi'svisit | മഹാത്മാഗാന്ധി വടകര സന്ദർശിച്ചതിന്റെ നവതി ആഘോഷ പരിപാടിക്ക് തുടക്കമായി 

> **Lead Summary:** **വടകര: **മഹാത്മാഗാന്ധിയെ തമസ്കരിക്കാനും ഗോഡ്സെയെ സ്മരിക്കാനും ശ്രമം നടത്തുന്നവർ ദേശദ്രോഹികളാണെന്ന് പ്രമുഖ സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു.

## Article Content

**വടകര: **മഹാത്മാഗാന്ധിയെ തമസ്കരിക്കാനും ഗോഡ്സെയെ സ്മരിക്കാനും ശ്രമം നടത്തുന്നവർ ദേശദ്രോഹികളാണെന്ന് പ്രമുഖ സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു.

രാജ്യത്ത് നിലവിലുള്ള ഭരണകൂടം ഗാന്ധിയൻ മൂല്യങ്ങളായ ജനാധിപത്യവും മതേതരത്വവും ബഹുസ്വരതയും തകർത്തുകൊണ്ടാണ് മുന്നോട്ടുപോകുന്നതും കൽപ്പറ്റ നാരായണൻ ചൂണ്ടിക്കാണിച്ചു. ഫാസിസ്റ്റുകൾ എത്ര ശ്രമം നടത്തിയാലും ഗാന്ധി എന്ന അനശ്വരദീപത്തെ കെടുത്തി കളയുവാൻ സാധിക്കുകയില്ല എന്നും കൽപ്പറ്റ നാരായണൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

മഹാത്മാഗാന്ധി വടകരയിൽ വന്നതിന്റെ നവതി ആഘോഷ പരിപാടിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടിയുടെ ഭാഗമായി നടന്ന ഗാന്ധി സ്മൃതി സംഗമ പരിപാടി വടകരയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ 90 ചിരാത് തെളിയിച്ചു. സ്വാഗതസംഘം ചെയർമാൻ ഐ മൂസ അധ്യക്ഷത വഹിച്ചു.

ഡോക്ടർ. മഹേഷ് മംഗലാട് ഡോ, രാജൻ എ കെ,ഡോക്ടർ.കെ എം ഭരതൻ, പ്രൊഫസർ കെ സി വിജയരാഘവൻ ,ശശികുമാർ പുറമേരി , ഹരീന്ദ്രൻ കരിമ്പന പാലം, വി പി സർവ്വോത്തമൻ, ടി രാജൻ, പുറത്തോട്ട് സുകുമാരൻ, ശശിധരൻ കരിമ്പനപ്പാലം, ബാബു ഒഞ്ചിയും, സുനിൽ മടപ്പള്ളി, ലത്തീഫ് കല്ലറയിൽ, രാധാകൃഷ്ണൻ പി കെ, സതീശൻ എടകൂടി രമേശ് നോച്ചാട് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/150343/mahatmagandhis-visit-vadakara-beginning-navati-celebration-program)