---
title: "#sdpi | അമിത വേഗത ചോദ്യം ചെയ്ത യുവാവിനെ ബസ് ജീവനക്കാർ  മർദ്ദിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുക - എസ്ഡിപിഐ"
english_title: " #sdpi #take #strict #action #against #beatup #youth #questioned #speeding"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/150353/sdpi-take-strict-action-against-beatup-youth-questioned-speeding"
published_at: "2023-10-01T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65199643048a2_12_card.jpg"
keywords: []
---

# #sdpi | അമിത വേഗത ചോദ്യം ചെയ്ത യുവാവിനെ ബസ് ജീവനക്കാർ  മർദ്ദിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുക - എസ്ഡിപിഐ

> **Lead Summary:** **വടകര: **ബസ്സിന്റെ അമിതവേഗത ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി മർദ്ദിച്ച് പരുക്കേൽപിച്ച ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു.

## Article Content

**വടകര: **ബസ്സിന്റെ അമിതവേഗത ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി മർദ്ദിച്ച് പരുക്കേൽപിച്ച ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു.

കോഴിക്കോട് - കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ അമിതവേഗത കാരണം ഈ അടുത്തായി നടന്ന നിരവധി അപകടങ്ങളിൽ നിരവധി പേരുടെ ജീവൻ പൊലിഞ്ഞിട്ടുണ്ട്. ബസ് ജീവനക്കാരുടെ അമിതവേഗതയും ക്രൂരമായ പെരുമാറ്റങ്ങളും ആരെങ്കിലും ചോദ്യം ചെയ്താൽ ജീവനക്കാർ മിന്നൽ പണിമുടക്കുമായി രംഗത്ത് വരാറാണ് പതിവ്.

യൂണിയൻ - രാഷ്ട്രീയ ഇടപെടലുകളിൽ ചോദ്യം ചെയ്തവർ പ്രതികളാകുന്ന തരത്തിലേക്കാണ് വിഷയങ്ങൾ പര്യവസാനിക്കാറ്. അതുകൊണ്ടുതന്നെ പല ബസ് ജീവനക്കാർക്കും ഞങ്ങൾ എന്ത് കാണിച്ചാലും ഒരു വിഷയവുമില്ല എന്ന മനോഭാവത്തിലാണ് പെരുമാറുന്നത്.

ബസ് ജീവനക്കാരിൽ ചിലർ ലഹരിവസ്തുക്കൾ ഉപയോഗിച്ചാണ് ജോലി ചെയ്യുന്നത് എന്ന ആരോപണവും ശക്തമാണ്. സ്വകാര്യ ബസുകളുടെ അമിതവേഗത കാരണം അപകടങ്ങൾ പതിവാകുന്നത്, കർശന നിയമനടപടികൾ സ്വീകരിക്കുന്നതിലെ അലംഭാവമാണ് സൂചിപ്പിക്കുന്നത്.

വടകരയിൽ സ്വകാര്യബസ്സിന്റെ അമിതവേഗത ചോദ്യം ചെയ്ത യുവാവിനെ മർദ്ദിച്ച ബസ് ജീവനക്കാർക്കെതിരെ മാതൃകാപരമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു. മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല, സെക്രട്ടറി ബഷീർ കെ കെ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/150353/sdpi-take-strict-action-against-beatup-youth-questioned-speeding)