---
title: "#gandhismritiyatra | വടകരയിൽ ഗാന്ധി സ്മൃതി യാത്ര "
english_title: "#gandhismritiyatra #vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/150497/gandhismritiyatra-vadakara"
published_at: "2023-10-02T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651a84c97cf8a_news22.jpg"
keywords: []
---

# #gandhismritiyatra | വടകരയിൽ ഗാന്ധി സ്മൃതി യാത്ര 

> **Lead Summary:** **വടകര: ** മഹാത്മാഗാന്ധിയുടെ വടകര സന്ദർശനത്തിന്റെ നവതി ആഘോഷത്തിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ സംഘാടക സമിതിയുടെയും സന്നദ്ധ സംഘടനയുടെയും റെയിൽവേയുടെയും ആഭിമുഖ്യത്തിൽ വടകരയിൽ ഗാന്ധി സ്മൃതി യാത്ര നടത്തി.

## Article Content

**വടകര: ** മഹാത്മാഗാന്ധിയുടെ വടകര സന്ദർശനത്തിന്റെ നവതി ആഘോഷത്തിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ സംഘാടക സമിതിയുടെയും സന്നദ്ധ സംഘടനയുടെയും റെയിൽവേയുടെയും ആഭിമുഖ്യത്തിൽ വടകരയിൽ ഗാന്ധി സ്മൃതി യാത്ര നടത്തി.

വടകര റെയിൽവേ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച സ്മൃതി യാത്ര അഞ്ചുവിളക്ക് ജംഗ്ഷനിലെ ഗാന്ധി പ്രതിമയ്ക്ക് സമീപം സമാപിച്ചു. വടകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് നടന്ന പരിപാടിയിൽ സ്വാഗതസംഘം ചെയർമാൻ അഡ്വക്കേറ്റ് ഐ.മൂസ അധ്യക്ഷത വഹിച്ചു.

കെ കെ രമ എംഎൽഎ സ്വാഗതസംഘം ജനറൽ കൺവീനർ ഹരീന്ദ്രൻ കരിമ്പനപ്പാലത്തിന് പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ കെ പി ബിന്ദു, അസിസ്റ്റന്റ് ഡിവിഷണൽ എൻജിനീയർ റെയിൽവേ സിർജാസ് മുഹമ്മദ്, ആർപിഎഫ് ഇൻസ്പെക്ടർ ഉപേന്ദ്രകുമാർ, പിപി രാജൻ, പുറത്തോടത്തു സുകുമാരൻ, ആർ ഗോപാലൻ, ശശിധരൻ കരിമ്പനപാലം, സർവ്വോത്തമൻ മാസ്റ്റർ, കുനിയിൽ വത്സലൻ, വികെ പ്രേമൻ എന്നിവർ പ്രസംഗിച്ചു.

പ്രകാശൻ കുനിയിൽ, ബാബു മാസ്റ്റർ, രമേഷ് നൊച്ചാട്, സതീശൻ എടക്കൂടി, കുഞ്ഞികണ്ണൻ എ എം, നെല്ലാടത്ത് രാഘവൻ, ഹീര വടകര, വിദ്യാസാഗർ, രാജേഷ് വൈഭവ്, ബാബു കണ്ണോത്ത് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/150497/gandhismritiyatra-vadakara)