---
title: "#malinyamukthakeralam  | മാലിന്യമുക്തം നവകേരളം; ആയഞ്ചേരി 12ാം വാർഡിൽ വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി"
english_title: "#malinyamukthakeralam #ayancherry #12th #ward  #cleaning #work"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/150516/malinyamukthakeralam-ayancherry-12th-ward-cleaning-work"
published_at: "2023-10-02T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651a94f5e8619_news33.jpg"
keywords: []
---

# #malinyamukthakeralam  | മാലിന്യമുക്തം നവകേരളം; ആയഞ്ചേരി 12ാം വാർഡിൽ വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

> **Lead Summary:** **ആയഞ്ചേരി: **ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12ാം വാർഡിൽ മാക്കം മൂക്ക്, കെ.വി. പീടിക, കടമേരി എൽ പി സ്കൂൾ പരിസരം, ആയഞ്ചേരി തെരു, കുറ്റി വയൽ, തറമൽ ഭാഗം എന്നിവിടങ്ങളിൽ ശുചീകരണം നടന്നു.

## Article Content

**ആയഞ്ചേരി: **ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12ാം വാർഡിൽ മാക്കം മൂക്ക്, കെ.വി. പീടിക, കടമേരി എൽ പി സ്കൂൾ പരിസരം, ആയഞ്ചേരി തെരു, കുറ്റി വയൽ, തറമൽ ഭാഗം എന്നിവിടങ്ങളിൽ ശുചീകരണം നടന്നു.

കടമേരി പാടശേഖര സമിതി പ്രവർത്തകർ കാടുവെട്ടുയന്ത്രം ഉപയോഗിച്ച് പാതയോരത്തെ കാടുകൾ വെട്ടി തെളിയിച്ചു. പൊതുപ്രവർത്തകർ , തൊഴിലുറപ്പ് തൊഴിലാളികൾ, കുടുബശ്രീ പ്രവർത്തകർ , കലാസമിതി പ്രവർത്തകർ , ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നിവർ ശുചീകരണ പ്രവൃത്തിയിൽ പങ്കാളികളായി.

കടമേരി മാക്കം മൂക്കിൽ വെച്ച് സ്റ്റാന്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അയൽകൂട്ടം കൺവീനർ ആർ രാജീവൻ അധ്യക്ഷത വഹിച്ചു. പി.കെ ശശി, താനക്കണ്ടി ബാബു മാസ്റ്റർ, വിധുമാസ്റ്റർ പുത്തലത്ത്, വരിക്കോട്ട് രാജീവൻ മാസ്റ്റർ ,ആശ ടീച്ചർ, കണ്ണോത്ത് പത്മനാഭൻ , സീന ഇ കെ , നിഷ പി, ബൈജേഷ് മരുന്നോളി , ചന്ദ്രി പി , സിനു വി.കെ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/150516/malinyamukthakeralam-ayancherry-12th-ward-cleaning-work)