---
title: "എല്‍.പി.ജി സിലണ്ടര്‍ ലോറിയില്‍ നിന്നും തീ  കണ്ണൂക്കരയില്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്"
english_title: " The fire spread from the LPG cylinder lorry frightened Kannukkara."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/15057/the-fire-spread-from-the-lpg-cylinder-lorry-frightened-kannukkara"
published_at: "2021-12-08T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b0713a32b6b_lori .jpg"
keywords: []
---

# എല്‍.പി.ജി സിലണ്ടര്‍ ലോറിയില്‍ നിന്നും തീ  കണ്ണൂക്കരയില്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

> **Lead Summary:** വടകര : എല്‍.പി.ജി സിലണ്ടര്‍ ലോറിയില്‍ നിന്നും തീ പടര്‍ന്നത് കണ്ണൂക്കരയെ ഭീതിയിലാഴ്ത്തി. ചേളാരിയില്‍ നിന്ന് മാഹിയിലേക്ക് ഫുള്‍ ലോഡ് എല്‍.പി.ജി സിലണ്ടറുകളുമായി പോകുകയായിരുന്ന ലോറിയില്‍ നിന്ന് പുക ഉയരുകയായിരുന്നു. ഇന്ന് രാവിലെ കണ്ണൂക്കര കേളു ബസാറില്‍ വെച്ചാണ് സംഭവം നടന്നത്.

## Article Content

വടകര : എല്‍.പി.ജി സിലണ്ടര്‍ ലോറിയില്‍ നിന്നും തീ പടര്‍ന്നത് കണ്ണൂക്കരയെ ഭീതിയിലാഴ്ത്തി. ചേളാരിയില്‍ നിന്ന് മാഹിയിലേക്ക് ഫുള്‍ ലോഡ് എല്‍.പി.ജി സിലണ്ടറുകളുമായി പോകുകയായിരുന്ന ലോറിയില്‍ നിന്ന് പുക ഉയരുകയായിരുന്നു. ഇന്ന് രാവിലെ കണ്ണൂക്കര കേളു ബസാറില്‍ വെച്ചാണ് സംഭവം നടന്നത്.

അപകടം ശ്രദ്ധയില്‍ പെട്ട ലോറി ഡ്രൈവര്‍ അഗ്‌നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷന്‍ ഓഫീസര്‍ കെ അരുണിന്റെ രണ്ട് യൂണിറ്റ് സേന നിമിഷങ്ങള്‍ കൊണ്ട് കുതിച്ചെത്തി വാട്ടര്‍ മിസ്റ്റ് ഉപയോഗിച്ച് അപകട സാധ്യത ഒഴിവാക്കി.

രക്ഷാ പ്രവര്‍ത്തനത്തില്‍ ഗ്രേഡ് അസി: സ്റ്റേഷന്‍ ഓഫീസര്‍ കെ.ടി രാജീവന്‍ , സിനിയര്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ (മെക്കാനിക്ക് ) പുഷ്പ രാജന്‍. ആര്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ സ്വപ്‌നേഷ്. എന്‍ കെ , റിജീഷ് കുമാര്‍ , സുബാഷ് . പി.എം, സജിത്ത് . ഐ.എം, സഹീര്‍ . പി.എം, വിവേക് പി.ടി, സിബിഷാല്‍ പി.ടി.കെ, അനുരാഗ് അശോക്, എന്നിവര്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/15057/the-fire-spread-from-the-lpg-cylinder-lorry-frightened-kannukkara)