---
title: "#gandhijayanti | ഗാന്ധിജയന്തി; ശുചീകരണങ്ങളിൽ മുഴുകി കീരിയങ്ങാടി"
english_title: "#gandhijayanti #keriangadi #cleaning"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/150694/gandhijayanti-keriangadi-cleaning"
published_at: "2023-10-03T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651bae2e048d9_news1aa.jpg"
keywords: []
---

# #gandhijayanti | ഗാന്ധിജയന്തി; ശുചീകരണങ്ങളിൽ മുഴുകി കീരിയങ്ങാടി

> **Lead Summary:** **കടമേരി: ** ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ മൂന്നാം വാർഡ് കീരിയങ്ങാടിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. കടമേരി എം യു. പി. സ്കൂൾ, കീരിയങ്ങാടി ടൗൺ, പരിസരപ്രദേശങ്ങൾ എന്നിവ ശുചീകരിച്ചു. പാതയോരങ്ങളിൽ അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് ഹരിതസേനക്ക് കൈമാറി.

## Article Content

**കടമേരി: ** ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ മൂന്നാം വാർഡ് കീരിയങ്ങാടിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. കടമേരി എം യു. പി. സ്കൂൾ, കീരിയങ്ങാടി ടൗൺ, പരിസരപ്രദേശങ്ങൾ എന്നിവ ശുചീകരിച്ചു. പാതയോരങ്ങളിൽ അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് ഹരിതസേനക്ക് കൈമാറി.

ജനകീയ പങ്കാളിത്തത്തോടെ നടത്തിയ പരിപാടി ഏറെ ശ്രദ്ധേയമായി. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ശുചീകരണ പ്രതിജ്ഞയെടുത്തു.

ശുചീകരണ പ്രവർത്തനങ്ങൾക്ക് മെമ്പർ ടി. കെ. ഹാരിസ്, വികസന സമിതി കൺവീനർ തറമൽ കുഞ്ഞമ്മദ്, ഹരിത സേനാംഗം അജിത എടവന, കെ. വി. അഹമ്മദ്, സി. കെ. മൊയ്തു, ഹാരിസ് എടവത്ത്, ടി. കെ. കെ. നിസാർ, കെ.വി. റഫീഖ്, സി. കെ. മുബാറക്ക് തുടങ്ങിയവർ നേതൃത്വം നൽകി.

കടകളിലെ അജൈവമാലിന്യങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ സംസ്കരിക്കാനും പ്ലാസ്റ്റിക്കുകളും മറ്റും ശേഖരിച്ച് ഹരിതസേനക്ക് കൈമാറാനും ആവശ്യപ്പെട്ടു. ശുചിത്വ ബോധമുള്ള ഒരു സമൂഹം വളർത്തിയെടുക്കാനും പകർച്ചവ്യാധികളിൽ നിന്നും മറ്റും രക്ഷനേടാനും ആഴ്ചയിൽ ഒരു ദിവസം വീടുകളിൽ ഡ്രൈഡേ ആചരിക്കാനും നിർദ്ദേശിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/150694/gandhijayanti-keriangadi-cleaning)