---
title: "#Artistryexhibition | മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ വടകര ഷോറൂമിൽ ആർട്ടിസ്ട്രി ആഭരണ പ്രദർശനം "
english_title: "#Artistry #jewelery #exhibition #Vadakara #showroom #Malabar #Gold #Diamonds"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/150918/artistry-jewelery-exhibition-vadakara-showroom-malabar-gold-diamonds"
published_at: "2023-10-04T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651cefc9911c1_news111.jpg"
keywords: []
---

# #Artistryexhibition | മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ വടകര ഷോറൂമിൽ ആർട്ടിസ്ട്രി ആഭരണ പ്രദർശനം 

> **Lead Summary:** **വടകര: **മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ വടകര ഷോറൂമിൽ ആർട്ടിസ്ട്രി ഷോ സംഘടിപ്പിക്കുന്നതിന് മുന്നോടിയായി പ്രസ് മീറ്റ് സംഘടിപ്പിച്ചു. വടകര മുൻസിപ്പൽ പാർക്കിൽ വെച്ച് ഇന്നലെ വൈകുന്നേരം 4.30 നാണ് പ്രസ് മീറ്റ് സംഘടിപ്പിച്ചത്.

## Article Content

**വടകര: **മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ വടകര ഷോറൂമിൽ ആർട്ടിസ്ട്രി ഷോ സംഘടിപ്പിക്കുന്നതിന് മുന്നോടിയായി പ്രസ് മീറ്റ് സംഘടിപ്പിച്ചു. വടകര മുൻസിപ്പൽ പാർക്കിൽ വെച്ച് ഇന്നലെ വൈകുന്നേരം 4.30 നാണ് പ്രസ് മീറ്റ് സംഘടിപ്പിച്ചത്.

ഒക്ടോബർ 6 ന് ആരംഭിക്കുന്ന പ്രദർശനം 9 വരെ നീണ്ടു നിൽക്കും. സ്വർണം, ഡയമണ്ട്, അമൂല്യ രത്നങ്ങൾ എന്നിവയിൽ തയ്യാറാക്കിയ ബ്രാൻഡഡ് ആഭരണങ്ങളുടെ പ്രദർശനവും വില്പനയും ആർട്ടിസ്ട്രി ആഭരണ പ്രദർശനത്തിന്റെ ഭാഗമായി ഉണ്ടാകും. രണ്ടു വർഷം കൂടുമ്പോൾ നടത്തുന്നതാണ് ഈ ഷോ. പരമ്പരാഗതമായ ആഭരണങ്ങൾ ഡിസൈൻ ചെയ്ത് ഷോറൂമിൽ എത്തിക്കുന്നു.

അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ നിഷ ബിജു, ഡെപ്യൂട്ടി ഷോറൂം ഹെഡ് റെനീഷ് കെ കെ, അസിസ്റ്റന്റ് ഷോറൂം ഹെഡ് വിനോദൻ എം, മാനേജർ നൗഷാദ് ടി പി, മാർക്കറ്റിംഗ് മാനേജർ ബിജു പി ഡി എന്നിവർ പ്രസ് മീറ്റിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/150918/artistry-jewelery-exhibition-vadakara-showroom-malabar-gold-diamonds)