---
title: "ഇന്ധന നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട്  ഓര്‍ക്കാട്ടേരിയില്‍ ബിജെപി  സായാഹ്ന ധര്‍ണ്ണ"
english_title: "bjp proteset in orkkatery - petrole price hike "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/15098/bjp-proteset-in-orkkatery-petrole-price-hike"
published_at: "2021-12-08T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b096b8d9dae_bjp photo .jpg"
keywords: []
---

# ഇന്ധന നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട്  ഓര്‍ക്കാട്ടേരിയില്‍ ബിജെപി  സായാഹ്ന ധര്‍ണ്ണ

> **Lead Summary:** ഓര്‍ക്കാട്ടേരി: പെട്രോള്‍ ഡീസല്‍ എന്നിവയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇന്ധന നികുതി കുറച്ചിട്ടും സംസ്ഥാനം നികുതി കുറക്കാത്തതിനെതിരെ ബി.ജെ.പി ഒഞ്ചിയം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഓര്‍ക്കാട്ടേരി ടൗണില്‍ സായാഹ്ന ധര്‍ണ്ണ നടത്തി ബി.ജെ.പി ഒഞ്ചിയം മണ്ഡലം പ്രസിഡന്റ് ടി.പി വിനീഷ് അധ്യക്ഷത വഹിച്ചു .

## Article Content

ഓര്‍ക്കാട്ടേരി: പെട്രോള്‍ ഡീസല്‍ എന്നിവയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇന്ധന നികുതി കുറച്ചിട്ടും സംസ്ഥാനം നികുതി കുറക്കാത്തതിനെതിരെ ബി.ജെ.പി ഒഞ്ചിയം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഓര്‍ക്കാട്ടേരി ടൗണില്‍ സായാഹ്ന ധര്‍ണ്ണ നടത്തി ബി.ജെ.പി ഒഞ്ചിയം മണ്ഡലം പ്രസിഡന്റ് ടി.പി വിനീഷ് അധ്യക്ഷത വഹിച്ചു .

ബി.ജെ.പി ജില്ലാ ഉപാദ്ധ്യക്ഷ കെ.പി. വിജയലക്ഷ്മി ടീച്ചര്‍ സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യ്തു . യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം രഗിലേഷ് അഴിയൂര്‍, ബി.ജെ.പി ഏറാമല പഞ്ചായത്ത് പ്രസിഡന്റ് അഭിജിത്ത് .എ .കെ, ഗോപാലക്കുറുപ്പ് , മന്‍മ്മദന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/15098/bjp-proteset-in-orkkatery-petrole-price-hike)