---
title: "#Case | വടകരയിൽ ബസ് ജീവനക്കാരും നാട്ടുകാരും തമ്മിൽ സംഘർഷം; എട്ടു പേർക്കെതിരെ കേസ്"
english_title: "#Conflict #between #busworkers #locals #Vadakara #Case #against #eight #people"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/151011/conflict-between-busworkers-locals-vadakara-case-against-eight-people"
published_at: "2023-10-04T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d2fae659d2_bus.jpg"
keywords: []
---

# #Case | വടകരയിൽ ബസ് ജീവനക്കാരും നാട്ടുകാരും തമ്മിൽ സംഘർഷം; എട്ടു പേർക്കെതിരെ കേസ്

> **Lead Summary:** **വട​ക​ര: **ദേ​ശീ​യ​പാ​ത അ​ട​ക്കാ​ത്തെ​രു ജ​ങ്ഷ​നി​ൽ ബ​സ് ജീ​വ​ന​ക്കാ​രും പി​ക്അ​പ് ഡ്രൈ​വ​റും ത​മ്മി​ൽ സം​ഘ​ർ​ഷം. ബസ്സിന്റെ അമിത വേഗത ചോദ്യം ചെയ്ത ആളെ മർദ്ദിച്ചതോടെ പ​ര​​ക്കെ സം​ഘ​ർ​ഷ​മാ​യി.

## Article Content

**വട​ക​ര: **ദേ​ശീ​യ​പാ​ത അ​ട​ക്കാ​ത്തെ​രു ജ​ങ്ഷ​നി​ൽ ബ​സ് ജീ​വ​ന​ക്കാ​രും പി​ക്അ​പ് ഡ്രൈ​വ​റും ത​മ്മി​ൽ സം​ഘ​ർ​ഷം. ബസ്സിന്റെ അമിത വേഗത ചോദ്യം ചെയ്ത ആളെ മർദ്ദിച്ചതോടെ പ​ര​​ക്കെ സം​ഘ​ർ​ഷ​മാ​യി.

ത​ല​ശ്ശേ​രി ഭാ​ഗ​ത്തു​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ചീ​റ്റ​പ്പു​ലി എ​ന്ന സ്വ​കാ​ര്യ ബ​സ് പെ​രു​​വാ​ട്ടി​ൻ താ​ഴ​യി​ൽ വെ​ച്ച് ഇ​തേ ദി​ശ​യി​ൽ​ നിന്ന് വ​ന്ന പി​ക്അ​പ്പി​​നെ മ​റി​ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ പി​ക്അ​പ്പി​ന് ഇ​ടി​ക്കു​ക​യും നി​ർത്താ​തെ പോ​കു​ക​യുമായിരുന്നു ചെ​യ്തത്. സം​ഘ​ർ​ഷ​ത്തി​നി​ട​യി​ൽ പി​ക്അ​പ് ഡ്രൈ​വ​റെ ബ​സ് ജീ​വ​ന​ക്കാ​ർ അ​ടി​ച്ചു പ​രി​ക്കേ​ൽ​പിച്ചു.

ത​ല​ക്ക് പ​രി​ക്കേ​റ്റ ഇ​യാ​ൾ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗത ത​ട​സ്സം ഉ​ണ്ടാ​യി. ഇ​തോ​ടെ ബ​സ് ജീ​വ​ന​ക്കാ​രിൽ ഒ​രാ​ളെ വ​ട​ക​ര പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തി പൊ​തു റോ​ഡി​ൽ സം​ഘ​ർ​ഷം ഉ​ണ്ടാ​ക്കി​യ​തി​ന് ബ​സ് ജീ​വ​ന​ക്കാ​രാ​യ മൂ​ന്നു പേ​ർ​ക്കെ​തി​രെ​യും പി​ക്അ​പ്പി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​ഞ്ചു പേ​ർ​ക്കെ​തി​രെ​യും പൊ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/151011/conflict-between-busworkers-locals-vadakara-case-against-eight-people)