---
title: "#MKPremnath | എം.കെ പ്രേംനാഥിന്റെ ചികിത്സ നിഷേധിച്ച സംഭവം അന്വേഷണം വേണം: ലോക് താന്ത്രിക് യുവ ജനതാദൾ"
english_title: "#MKPremnath #denial #treatment #shouldbe #investigated #Lok #Tantrik #Yuva #Janata #Dal"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/151042/mkpremnath-denial-treatment-shouldbe-investigated-lok-tantrik-yuva-janata-dal"
published_at: "2023-10-04T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d4b3e026e6_WhatsApp_Image_2023-10-04_at_4.36.22_PM.jpeg"
keywords: []
---

# #MKPremnath | എം.കെ പ്രേംനാഥിന്റെ ചികിത്സ നിഷേധിച്ച സംഭവം അന്വേഷണം വേണം: ലോക് താന്ത്രിക് യുവ ജനതാദൾ

> **Lead Summary:** **വടകര: **വടകര മുൻ എം. എൽ.എയും എൽ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റും ആയിരുന്ന അഡ്വ.എം. കെ. പ്രേംനാഥിനെ ചികിത്സിച്ചു കൊണ്ടിരുന്ന ഡോ. ജെയിംസ് ജോസ് അവശനിലയിൽ തന്റെ അടുത്ത് ചികിത്സയ്ക്ക് എത്തിയ പ്രേംനാഥിനെ പരിശോധിക്കുവാൻ പോലും തയ്യാറാവാതെ കൃത്യമായ ചികിത്സ നൽകാതെ അദ്ദേഹത്തെ മരണത്തിലേക്ക് തള്ളി വിട്ട സംഭവം അന്വേഷണം നടത്തി.

## Article Content

**വടകര: **വടകര മുൻ എം. എൽ.എയും എൽ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റും ആയിരുന്ന അഡ്വ.എം. കെ. പ്രേംനാഥിനെ ചികിത്സിച്ചു കൊണ്ടിരുന്ന ഡോ. ജെയിംസ് ജോസ് അവശനിലയിൽ തന്റെ അടുത്ത് ചികിത്സയ്ക്ക് എത്തിയ പ്രേംനാഥിനെ പരിശോധിക്കുവാൻ പോലും തയ്യാറാവാതെ കൃത്യമായ ചികിത്സ നൽകാതെ അദ്ദേഹത്തെ മരണത്തിലേക്ക് തള്ളി വിട്ട സംഭവം അന്വേഷണം നടത്തി.

കുറ്റകാരനായ ഡോക്ടർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ലോക് താന്ത്രിക് യുവജനതാദൾ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പ്രേംനാഥിനെ ഡോക്ടറുടെ അടുത്ത് എത്തിച്ചവരോട് തട്ടിക്കയറുകയായിരുന്നു ഈ ഡോക്ടർ.

ഇയാൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് സിബിൻ തേവലക്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി പ്രഭീഷ് ആദിയൂര്, കെ. രജീഷ്, ഹാപ്പി. പി. അബു, കെ.ടി.ഹാഷിം, എ. രബിജ , കെ.പി. സായന്ത് , ജോഷി മംഗലശ്ശേരി, ഭഗത് റൂഫസ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/151042/mkpremnath-denial-treatment-shouldbe-investigated-lok-tantrik-yuva-janata-dal)