---
title: "#sdpi | ബസ്സുകളുടെ മരണപ്പാച്ചിൽ എസ്ഡിപിഐ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു  "
english_title: "#sdpi #organized #protest #rally #against #over #speed #buses"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/151089/sdpi-organized-protest-rally-against-over-speed-buses"
published_at: "2023-10-04T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d7537d9022_news6.jpg"
keywords: []
---

# #sdpi | ബസ്സുകളുടെ മരണപ്പാച്ചിൽ എസ്ഡിപിഐ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു  

> **Lead Summary:** **വടകര: **ബസ്സുകളുടെ മരണപ്പാച്ചിലിനെതിരെ വടകര പുതിയ ബസ്റ്റാൻഡിൽ എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സംഗമം കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ജലീൽ സഖാഫി ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: **ബസ്സുകളുടെ മരണപ്പാച്ചിലിനെതിരെ വടകര പുതിയ ബസ്റ്റാൻഡിൽ എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സംഗമം കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ജലീൽ സഖാഫി ഉദ്ഘാടനം ചെയ്തു.

ബസ്സുകളുടെ അമിത വേഗത നിയന്ത്രിക്കാൻ അധികാരികൾ അടിയന്തിരമായി ഇടപെടണമെന്ന് അദ്ദേഹം പറഞ്ഞു. ഈ അടുത്ത കാലത്തായി ബസ്സുകളുടെ അമിതവേഗത കാരണം നിരവധി പേർക്ക് ജീവൻ പൊലിയുകയും അനവധി പേർ ജീവച്ചവങ്ങളായി മാറുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മാസമാണ് മുക്കാളിയിൽ വെച്ച് അമിത വേഗതയിൽ ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോൾ പിക്കപ്പുമായി കൂട്ടിയിടിച്ച് പിക്കപ്പ് ഡ്രൈവർ ദാരുണമായി മരണപ്പെട്ടത്. റോഡിൽ ഇനിയൊരു ജീവൻകൂടി പൊലിയാതിരിക്കാൻ അധികാരികൾ ഉണർന്നേ മതിയാകൂ എന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡന്റ്‌ ഷംസീർ ചോമ്പാല അദ്യക്ഷത വഹിച്ച പരിപാടി ബഷീർ കെ കെ, റഹൂഫ് ചോറോട് എന്നിവർ സംസാരിച്ചു. നവാസ് വരിക്കോളി, ശറഫുദ്ധീൻ പി പി , യാസിർ പൂഴിത്തല , ഷബീർ ടി കെ, ഉനൈസ് ഒഞ്ചിയം, ജലീൽ കാർത്തികപ്പള്ളി, ഇർഫാന ഒഞ്ചിയം, അഫീറ ചോമ്പാല, അസ്മ കറുകയിൽ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/151089/sdpi-organized-protest-rally-against-over-speed-buses)