---
title: "അഴിയൂരിലെ ആദ്യത്തെ കുടുംബശ്രീ  യൂണിറ്റ് ഇരുപതാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു"
english_title: " The first Kudumbasree in Azhiyur The unit celebrated its twentieth anniversary"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/15117/the-first-kudumbasree-in-azhiyur-the-unit-celebrated-its-twentieth-anniversary"
published_at: "2021-12-08T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b0aaf007126_kudubhasree festivel.jpg"
keywords: []
---

# അഴിയൂരിലെ ആദ്യത്തെ കുടുംബശ്രീ  യൂണിറ്റ് ഇരുപതാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** അഴിയൂര്‍ : അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ആദ്യമായി രൂപീകരിച്ച കുടുംബശ്രീ ഗ്രൂപ്പ് ആയ ഐശ്വര്യ കുടുംബശ്രീ ഇരുപതാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ ആദ്യത്തെ കുടുംബശ്രീ 2002 ജനുവരി മാസത്തില്‍ രണ്ടാം വാര്‍ഡിലാണ് രൂപീകരിച്ചത്. .15 അംഗങ്ങളുള്ള കുടുംബശ്രീയിലെ ഒരംഗം ഈയടുത്ത് മരണപ്പെട്ടിരുന്നു.

## Article Content

അഴിയൂര്‍ : അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ആദ്യമായി രൂപീകരിച്ച കുടുംബശ്രീ ഗ്രൂപ്പ് ആയ ഐശ്വര്യ കുടുംബശ്രീ ഇരുപതാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ ആദ്യത്തെ കുടുംബശ്രീ 2002 ജനുവരി മാസത്തില്‍ രണ്ടാം വാര്‍ഡിലാണ് രൂപീകരിച്ചത്. .15 അംഗങ്ങളുള്ള കുടുംബശ്രീയിലെ ഒരംഗം ഈയടുത്ത് മരണപ്പെട്ടിരുന്നു.

ജി എം ജെ ബി സ്‌കൂളില്‍ വെച്ച് നടന്ന വാര്‍ഷികാഘോഷം പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ഹമീദ് കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു ജയ്‌സണ്‍, മുന്‍ മെമ്പര്‍ സുധ കുളങ്ങര, കുടുംബശ്രീ പ്രസിഡണ്ട് കെ ടി കെ അനിത, സെക്രട്ടറി കെ സൈബു എന്നിവര്‍ സംസാരിച്ചു.

50000 രൂപ ഇപ്പോഴും അക്കൗണ്ടില്‍ ഉള്ള കുടുംബശ്രീ ഗ്രൂപ്പില്‍ അംഗങ്ങളായവരുടെ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടി സഹായം നല്‍കിയിട്ടുണ്ട്. കുടുംബശ്രീ അംഗങ്ങളുടെ വീടുകളില്‍ പച്ചക്കറിത്തോട്ടം ഉണ്ടാക്കുവാന്‍ യോഗം തീരുമാനിച്ചു.നിലവില്‍ അഴിയൂരില്‍ 248 കുടുംബശ്രീ ഗ്രൂപ്പുകളിലായി 3976 അംഗങ്ങളുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/15117/the-first-kudumbasree-in-azhiyur-the-unit-celebrated-its-twentieth-anniversary)