---
title: "കല്യാണി അമ്മയുടെ ഓര്‍മ്മ ദിനത്തില്‍ രക്ഷ പാലിയേറ്റീവിനൊപ്പം കുടുംബാംഗങ്ങള്‍"
english_title: "On Kalyani Amma's Memorial Day Family members with Raksha Palliative"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/15130/on-kalyani-ammas-memorial-day-family-members-with-raksha-palliative"
published_at: "2021-12-08T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b0b9bf5885f_RAKSHA PALIYETTIVE .jpg"
keywords: []
---

# കല്യാണി അമ്മയുടെ ഓര്‍മ്മ ദിനത്തില്‍ രക്ഷ പാലിയേറ്റീവിനൊപ്പം കുടുംബാംഗങ്ങള്‍

> **Lead Summary:** കൈനാട്ടി : കുളങ്ങരത്തു താഴെ കുനി കല്യാണി അമ്മയുടെ ഓര്‍മ്മ ദിനം പാലിയേറ്റീവ് പ്രവര്‍ത്തങ്ങളുമായി കുടുംബാംഗങ്ങള്‍ രക്ഷ പാലിയേറ്റീവ് വിവിധ മേഖലകളില്‍ നടത്തുന്ന പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളോടൊപ്പം കൈ കോര്‍ത്തു .

## Article Content

കൈനാട്ടി : കുളങ്ങരത്തു താഴെ കുനി കല്യാണി അമ്മയുടെ ഓര്‍മ്മ ദിനം പാലിയേറ്റീവ് പ്രവര്‍ത്തങ്ങളുമായി കുടുംബാംഗങ്ങള്‍ രക്ഷ പാലിയേറ്റീവ് വിവിധ മേഖലകളില്‍ നടത്തുന്ന പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളോടൊപ്പം കൈ കോര്‍ത്തു .

കുളങ്ങര താഴെ കുനി കല്യാണി അമ്മയുടെ കുടുംബാംഗങ്ങള്‍. കല്യാണി അമ്മയുടെ ഒന്നാം ഓര്‍മ്മ ദിനം അശരണര്‍ക്ക് വേണ്ടി എല്ലാ മാസവും രക്ഷ നല്‍കുന്ന ഭക്ഷ്യ കിറ്റ് കുടുംബാംഗങ്ങള്‍ നല്‍കി.

 സിയ,  ദിയ എന്നിവരില്‍ നിന്നും ഭക്ഷ്യ കിറ്റ് പാലിയേറ്റീവ് കമ്മിറ്റി ചെയര്‍മാനും വാര്‍ഡ് മെമ്പറുമായ പ്രസാദ് വിലങ്ങില്‍ ഏറ്റു വാങ്ങി.

ചടങ്ങില്‍ പാലിയേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍. ടി. ഷാജി, കമ്മിറ്റി വൈസ് ചെയര്‍മാന്‍ എം. ടി. കെ. സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/15130/on-kalyani-ammas-memorial-day-family-members-with-raksha-palliative)