---
title: "#Foodfair | ഭക്ഷ്യ മേള; കടമേരി എൽ പി 71-ാം നംമ്പർ അംഗൻവാടി ഒരുക്കിയ രുചിക്കൂട്ട് ഹൃദ്യമായി"
english_title: "#Foodfair #Kadameri #LPNo.71 #Anganwadi "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/151315/foodfair-kadameri-lpno71-anganwadi"
published_at: "2023-10-05T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651eac523f531_new6.jpg"
keywords: []
---

# #Foodfair | ഭക്ഷ്യ മേള; കടമേരി എൽ പി 71-ാം നംമ്പർ അംഗൻവാടി ഒരുക്കിയ രുചിക്കൂട്ട് ഹൃദ്യമായി

> **Lead Summary:** **ആയഞ്ചേരി: **ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിലെ കടമേരി എൽ പി 71 - നംമ്പർ അംഗൻവാടിയിൽ രക്ഷിതാക്കൾ ഒരുക്കിയ ഭക്ഷ്യ മേള ശ്രദ്ധേയമായി. നാട്ടിൻ പുറങ്ങളിൽ ലഭിക്കുന്ന പോഷകാംശങ്ങൾ അടങ്ങിയ ഭക്ഷ്യ വസ്തുക്കളുടെ ചേരുവകൾ രുചികരമായി തയ്യാറാക്കിയ വിഭവങ്ങളാണ് രക്ഷിതാക്കൾ മേളയിൽ എത്തിച്ചത്.

## Article Content

**ആയഞ്ചേരി: **ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിലെ കടമേരി എൽ പി 71 - നംമ്പർ അംഗൻവാടിയിൽ രക്ഷിതാക്കൾ ഒരുക്കിയ ഭക്ഷ്യ മേള ശ്രദ്ധേയമായി. നാട്ടിൻ പുറങ്ങളിൽ ലഭിക്കുന്ന പോഷകാംശങ്ങൾ അടങ്ങിയ ഭക്ഷ്യ വസ്തുക്കളുടെ ചേരുവകൾ രുചികരമായി തയ്യാറാക്കിയ വിഭവങ്ങളാണ് രക്ഷിതാക്കൾ മേളയിൽ എത്തിച്ചത്.

കുട്ടികൾക്ക് പോഷകാഹാരങ്ങൾ അടങ്ങിയ ഭക്ഷണ സാധനങ്ങൾ തയ്യാറാക്കി നൽകുന്നതിന് രക്ഷിതാക്കളെ പ്രാപ്തരാക്കുന്നതിനാണ് സാമൂഹ്യക്ഷേമ വകുപ്പ് അംഗൻവാടികൾ മുഖേന മത്സരാടിസ്ഥാനത്തിൽ ഫുഡ് ഫെസ്റ്റ് നടത്തുന്നത്. ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.

അംഗൻവാടി വർക്കർ സനില എൻ കെ അധ്യക്ഷം വഹിച്ചു. കടമേരി എൽ പി സ്കൂൾ പ്രധാന അധ്യാപിക ആശ ടീച്ചർ, ആശാ വർക്കർ ചന്ദ്രി പി. പ്രമുഷ പി,രാജീഷ കെ.വി , നിഷ കെ , അമീറ, റിജീഷ , സാമ്യ എന്നിവർ സംസാരിച്ചു. ഭക്ഷ്യ മേളയിൽ വിദ്യാ ഷിബിൻ എം വി യും , ക്വിസ്സ് മത്സരത്തിൽ ഷീജ ബാലമന്ദിരവും ഒന്നാം സ്ഥാനങ്ങൾ നേടി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/151315/foodfair-kadameri-lpno71-anganwadi)