---
title: "#campaign | വ്യാപാരി വ്യാവസായി സമിതി മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു"
english_title: "#Merchant #industry #committee #started #membership #campaign"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/151374/merchant-industry-committee-started-membership-campaign"
published_at: "2023-10-05T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651eee7ca60c1_news10.jpg"
keywords: []
---

# #campaign | വ്യാപാരി വ്യാവസായി സമിതി മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു

> **Lead Summary:** **ആയഞ്ചേരി: ** കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മെമ്പർഷിപ് ക്യാമ്പയിൻ ആരംഭിച്ചു. ആയഞ്ചേരി യൂണിറ്റ് തല ഉദ്ഘാടനം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി കുഞ്ഞിരാമൻ മാസ്റ്റർ ആയഞ്ചേരി ടൗണിൽ നിർവ്വഹിച്ചു.

## Article Content

**ആയഞ്ചേരി: ** കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മെമ്പർഷിപ് ക്യാമ്പയിൻ ആരംഭിച്ചു. ആയഞ്ചേരി യൂണിറ്റ് തല ഉദ്ഘാടനം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി കുഞ്ഞിരാമൻ മാസ്റ്റർ ആയഞ്ചേരി ടൗണിൽ നിർവ്വഹിച്ചു.

ആയഞ്ചേരിയിലെ കച്ചവടക്കാരുടെ ഏറ്റവും പ്രബലമായ സംഘടനയായി വ്യാപാരി വ്യവസായി സമിതി ഈ ക്യാമ്പയിനിലൂടെ മാറുമെന്ന് ഭാരവാഹികൾ അറിയിച്ചു. നിലവിൽ 165 മെമ്പർഷിപ്പാണ് ടൗണിൽ ഉള്ളത്.

ആയഞ്ചേരി യൂണിറ്റ് ജോ: സെക്രട്ടറി പി.കെ റസാഖ് അധ്യക്ഷം വഹിച്ചു. സലീഷ് കണ്ണൻ മെമ്പർഷിപ്പ് ഏറ്റുവാങ്ങി. ജില്ലാ കമ്മിറ്റി അംഗം കെ.പി ദാസൻ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/151374/merchant-industry-committee-started-membership-campaign)