---
title: "#Ayancheri | കാത്തിരിപ്പിന് അവസാനം; ആയഞ്ചേരി ടൗണിലെ ബസ് സ്റ്റാൻഡിൽ നാളെ മുതൽ ബസ്സുകൾ കയറി തുടങ്ങും "
english_title: "#Buses #start #bus #stand #Ayancheri #town #tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/151509/buses-start-bus-stand-ayancheri-town-tomorrow"
published_at: "2023-10-06T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651fd0db90af5_awsedrftg.jpg"
keywords: []
---

# #Ayancheri | കാത്തിരിപ്പിന് അവസാനം; ആയഞ്ചേരി ടൗണിലെ ബസ് സ്റ്റാൻഡിൽ നാളെ മുതൽ ബസ്സുകൾ കയറി തുടങ്ങും 

> **Lead Summary:** **ആയഞ്ചേരി: ** ആയഞ്ചേരി ടൗണിലെ ബസ് സ്റ്റാൻഡിൽ നാളെ മുതൽ ബസ് കയറി തുടങ്ങും. അഞ്ച് വർഷത്തോളമായി ആയഞ്ചേരി ടൗണിലെ ബസ് സ്റ്റാൻഡിൽ ബസ് കയറാറില്ല. ഇത് ടൗണിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നു.

## Article Content

**ആയഞ്ചേരി: ** ആയഞ്ചേരി ടൗണിലെ ബസ് സ്റ്റാൻഡിൽ നാളെ മുതൽ ബസ് കയറി തുടങ്ങും. അഞ്ച് വർഷത്തോളമായി ആയഞ്ചേരി ടൗണിലെ ബസ് സ്റ്റാൻഡിൽ ബസ് കയറാറില്ല. ഇത് ടൗണിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നു.

ബസ് സ്റ്റാൻഡിൽ ആവശ്യമായ സജ്ജീകരണങ്ങൾ നടത്തി പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റിയുടെയും സർവ്വകക്ഷികളുടെയും മോട്ടോർ തൊഴിലാളികളുടെയും ബസ് ഉടമകളുടെയും ബസ് തൊഴിലാളികളുടെയും വ്യാപാരി സംഘടനകളുടെയും യോഗത്തിലാണ് തീരുമാനമെടുത്തത്.

വടകര സി.ഐ മനോജിന്റെ നേതൃത്വത്തിൽ ടൗണിൽ ആവശ്യമായ ട്രാഫിക്ക് ക്രമീകരണങ്ങളും നടത്തി. യോഗത്തിൽ പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ അധ്യക്ഷതയിൽ ഭരണ സമിതി അംഗങ്ങളായ അശ്റഫ് വെള്ളിലാട്ട് , പി.എം.ലതിക , നജ്മുന്നീസ സി.എം.

വിവിധ രാഷ്ട്രീയ പ്രതിനിധികളായ നൊച്ചാട്ട് കുഞ്ഞബ്ദുല്ല, കണ്ണോത്ത് ദാമോദരൻ, കെ.സോമൻ, സി.വി. കുഞ്ഞിരാമൻ മാസ്റ്റർ, യു.വി.ചാത്തു, സി.എച്ച് ഹമീദ് മാസ്റ്റർ, കണ്ടോത്ത് കുഞ്ഞിരാമൻ, എം. ഇബ്രായി മാസ്റ്റർ, മുത്തു തങ്ങൾ.

വ്യാപാരി വ്യവസായി പ്രതിനിധികളായ മൻസൂർ എടവലത്ത്, രാജീവൻ , കുഞ്ഞ രാമൻ പറന്പത്ത്, ബസ് ഉടമ പ്രതിനിധി ഹരിദാസൻ എ പി, മോട്ടോർ തൊഴിലാളി പ്രതിനിധികളായ മഹേഷ്, രാജൻ പുതുശേരി, യൂനുസ്, ആറാറ്റിൽ സതീശൻ തുടങ്ങിയവരും വടകര സിഐ മനോജും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/151509/buses-start-bus-stand-ayancheri-town-tomorrow)