---
title: "#compensation | നഷ്ടപരിഹാരം; വാഹനാപകടത്തിൽ പരിക്കേറ്റ ചേലക്കാട് സ്വദേശിക്ക് 77 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി"
english_title: "#compensation #Chelakad #injured #accident #ordered #pay #77lakhs "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/151563/compensation-chelakad-injured-accident-ordered-pay-77lakhs"
published_at: "2023-10-06T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6520100a2492a_cort.jpg"
keywords: []
---

# #compensation | നഷ്ടപരിഹാരം; വാഹനാപകടത്തിൽ പരിക്കേറ്റ ചേലക്കാട് സ്വദേശിക്ക് 77 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

> **Lead Summary:** **വടകര: ** വാഹനാപകടത്തിൽ പരിക്കേറ്റ ചേലക്കാട് സ്വദേശിയായ യുവാവിന് 77,04,700 രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി. വടകര എം.എ.സി.ടി. കോടതി ജഡ്ജ് കെ. രാമകൃഷ്ണനാണ് വിധി പുറപ്പെടുവിച്ചത്.

## Article Content

**വടകര: ** വാഹനാപകടത്തിൽ പരിക്കേറ്റ ചേലക്കാട് സ്വദേശിയായ യുവാവിന് 77,04,700 രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി. വടകര എം.എ.സി.ടി. കോടതി ജഡ്ജ് കെ. രാമകൃഷ്ണനാണ് വിധി പുറപ്പെടുവിച്ചത്.

ചേലക്കാട് നിരവുമ്മൽ സുശാന്തിനാണ് ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി തുക നൽകേണ്ടത്. ഒമ്പതു ശതമാനം പലിശയും കോടതി ചെലവും നൽകണം.

2019 മേയ് 21 പേരാമ്പ്ര ഐ.ടി.ഐയിൽനിന്ന് പരീക്ഷകഴിഞ്ഞ് തിരിച്ചുവരുന്നതിനിടയിൽ പയ്യോളിയിൽ ഇയാൾ സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ ഒരാൾ മരിച്ചു.

സുശാന്തിന് സാരമായി പരിക്കേറ്റു. സുശാന്തിനുവേണ്ടി അഭിഭാഷകൻ പ്രമോദ് കക്കട്ടിൽ ഹാജരായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/151563/compensation-chelakad-injured-accident-ordered-pay-77lakhs)