ഭർത്താവിന്റെ സ്ഥാപനം സുഹൃത്ത് കൈവശപ്പെടുത്തിയെന്ന് യുവതി

ഭർത്താവിന്റെ സ്ഥാപനം സുഹൃത്ത് കൈവശപ്പെടുത്തിയെന്ന് യുവതി
Dec 8, 2021 10:38 PM | By Anjana Shaji

വടകര : രോഗം പിടിപെട്ട് ചികിത്സയിൽ കഴിയവെ ഭർത്താവ് നടത്തിപ്പിനായി ഏൽപിച്ച വ്യാപാര സ്ഥാപനം സുഹൃത്ത് കൈവശപ്പെടുത്തിയതായി യുവതി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

തിരുവള്ളൂർ മാമ്പയിൽ ഷംസുദ്ദീനിൻ്റെ ഉടമസ്ഥതയിലുള്ള സ്റ്റീൽ പാലസ് എന്ന സ്ഥാപനമാണ് ഷംസുദ്ദീനിൻ്റെ സുഹൃത്തായ പറമ്പത്ത് അബ്ദുറഹിമാൻ സ്വന്തം മാക്കിയതെന്ന് ഭാര്യ ഹസീന ആരോപിച്ചത്. രോഗാവസ്ഥയിൽ തിരുവനന്തപുരം ആർസിസിയിൽ 2018 ഒക്ടോബർ 22 ന് ചികിത്സ തേടിയ ഷംസുദ്ദീൻ 2019 ജനുവരി 31ന് മരണപ്പെടുകയായിരുന്നു.

ഷംസുവിൻ്റെ മരണം വരെ ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബത്തിൻ്റെ വരുമാനമാർഗമായിരുന്നു സ്റ്റീൽ പാലസ് എന്ന സ്ഥാപനം. ഈ സ്ഥാപനമാണ് സുഹൃത്ത് ഗുഡ് വില്ല് അടക്കം കൈവശപ്പെടുത്തിയത്. നീതി തേടി ഹസീന മുസ്ലിം ലീഗിനേയും പിന്നീട് സിപിഐ എമ്മിനേയും സമീപിച്ചു.

സിപിഐ എം നേതൃത്വത്തിൽ രൂപീകരിച്ച ഉപസമിതി 12,87, 450 രൂപ ഷംസുദ്ദീൻ്റെ കുടുംബത്തിന് ലഭിക്കണമെന്ന് കണ്ടെത്തി. അബ്ദു റഹിമാൻ തുക നൽകാൻ തയ്യാറായില്ല. ഇക്കഴിഞ്ഞ മൂന്നിന് മുസ്ലിം ലീഗ് ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ ചേർന്ന് ഷംസുവിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സർവകക്ഷി യോഗം വിളിച്ചു ചേർക്കുകയായിരുന്നു.

വിഷയം പൊതുജനങ്ങളിലെത്തിക്കാൻ പ്രദേശത്ത് പൊതുയോഗം സംഘടിപ്പിക്കുമെന്നും നിയമ നടപടികൾ സ്വീകരിക്കുമെന്നും വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത സർവകക്ഷി നേതാക്കളും പറഞ്ഞു.

എം സി പ്രേമചന്ദ്രൻ, എം ടി രാജൻ, ഗോപീ നാരായണൻ, ഇ കെ പവിത്രൻ, സത്യൻ മഠത്തിൽ കുനി, കെ വി സുധി, നാറാണത്ത് മുഹമ്മദ് തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

The woman said her friend owned her husband's company

Next TV

Related Stories
ഒറ്റ ചാര്‍ജ്ജില്‍ 300 കിലോമീറ്റര്‍ ഒപ്പം ഇലക്ട്രിക്ക്  സ്‌കൂട്ടറിന് ഇ. എം. ഐ സൗകര്യവും

Jan 20, 2022 06:32 PM

ഒറ്റ ചാര്‍ജ്ജില്‍ 300 കിലോമീറ്റര്‍ ഒപ്പം ഇലക്ട്രിക്ക് സ്‌കൂട്ടറിന് ഇ. എം. ഐ സൗകര്യവും

ഒറ്റ ചാര്‍ജ്ജില്‍ 300 കിലോമീറ്റര്‍ വരെ സഞ്ചരിക്കാവുന്ന ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഒപ്പം ഇ.എം.ഐ വ്യവസ്ഥയില്‍ സ്‌കൂട്ടര്‍ വാങ്ങിക്കാന്‍...

Read More >>
കോവിഡ് വ്യാപനം : വടകരയിലെ അഭിഭാഷകര്‍ ഭീതിയില്‍

Jan 20, 2022 06:13 PM

കോവിഡ് വ്യാപനം : വടകരയിലെ അഭിഭാഷകര്‍ ഭീതിയില്‍

കോവിഡ് വ്യാപനത്തിനിടെ ഭീതി പടര്‍ത്തി വടകരയില്‍ കോടതി പ്രവര്‍ത്തിക്കുന്നത്...

Read More >>
ഓര്‍ക്കാട്ടേരി മഖാമില്‍ നിന്നും ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു

Jan 20, 2022 05:36 PM

ഓര്‍ക്കാട്ടേരി മഖാമില്‍ നിന്നും ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു

വൈക്കിലിശ്ശേരി ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന ഓര്‍ക്കാട്ടേരി മഖാമില്‍ നിന്നും ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു....

Read More >>
അഴിയൂരില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി  നവീനമായ കാലിതൊഴുത്ത്

Jan 20, 2022 05:03 PM

അഴിയൂരില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീനമായ കാലിതൊഴുത്ത്

അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷീരകര്‍ഷകര്‍ക്ക് ഉപകാരപ്രദമായതും നവീനവുമായ കാലിത്തൊഴുത്ത് ഉദ്ഘാടനം...

Read More >>
കശുമാങ്ങയില്‍ നിന്ന് മദ്യം ;   കേരള ഫെനി ഫാക്ടറി വടകരയില്‍

Jan 20, 2022 04:14 PM

കശുമാങ്ങയില്‍ നിന്ന് മദ്യം ; കേരള ഫെനി ഫാക്ടറി വടകരയില്‍

ഗോവന്‍ മാതൃകയില്‍ കശുമാങ്ങയില്‍ നിന്ന് മദ്യം (ഫെനി) ഉത്പാദിപ്പിക്കാനുള കശുഅണ്ടി വികസന കോര്‍പ്പറേഷന്റെ നടപടിക്രമങ്ങള്‍...

Read More >>
ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി വില്യാപ്പള്ളി   സ്വദേശിക്ക് 136 ദിനാര്‍ നഷ്ടമായി

Jan 20, 2022 01:55 PM

ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി വില്യാപ്പള്ളി സ്വദേശിക്ക് 136 ദിനാര്‍ നഷ്ടമായി

ഓണ്‍ലൈന്‍ തട്ടിപ്പില്‍ വില്യാപ്പള്ളി സ്വദേശിയും ബഹറിനില്‍ പ്രവാസിയുമായി അഷറഫിന് 136 ദിനാര്‍ (ഇന്ത്യന്‍ രൂപ 25,000 )...

Read More >>
Top Stories