---
title: "#meeting | എൽ ജെ.ഡി- ആർജെ.ഡി ലയനസമ്മേളനം വടകരയിൽ നിന്നും 2000 പേർ പങ്കെടുക്കും"
english_title: "#2000 #people #from #Vadakara #will #participate #ljd #rjd #merger #meeting"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/151584/2000-people-from-vadakara-will-participate-ljd-rjd-merger-meeting"
published_at: "2023-10-06T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65201c805238a_ljd.jpg"
keywords: []
---

# #meeting | എൽ ജെ.ഡി- ആർജെ.ഡി ലയനസമ്മേളനം വടകരയിൽ നിന്നും 2000 പേർ പങ്കെടുക്കും

> **Lead Summary:** **വടകര: ** ഒക്ടോബർ 12 ന് കോഴിക്കോട് വെച്ച് നടക്കുന്ന ലോക് താന്ത്രിക് ജനതാദൾ-രാഷ്ട്രീയ ജനതാദൾ ലയനസമ്മേളനത്തിൽ വടകര മണ്ഡലത്തിൽ നിന്നും 2000 പേരെ പങ്കെടുപ്പിക്കുമെന്ന് എൽ.ജെ.ഡി വടകര മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.

## Article Content

**വടകര: ** ഒക്ടോബർ 12 ന് കോഴിക്കോട് വെച്ച് നടക്കുന്ന ലോക് താന്ത്രിക് ജനതാദൾ-രാഷ്ട്രീയ ജനതാദൾ ലയനസമ്മേളനത്തിൽ വടകര മണ്ഡലത്തിൽ നിന്നും 2000 പേരെ പങ്കെടുപ്പിക്കുമെന്ന് എൽ.ജെ.ഡി വടകര മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.

ഏറാമല, അഴിയൂർ, ചോറോട്, ഒഞ്ചിയം പഞ്ചായത്തുകളിലും വടകര നഗരസഭാ തലത്തിലും കമ്മിറ്റികൾ ചേർന്ന് വാഹനങ്ങൾ ബുക്ക് ചെയ്ത് കോഴിക്കോട്ടെത്തും. കാലത്തിന്റെ ആവശ്യമായ സോഷ്യലിസ്റ്റുകളുടെ ഏകീകരണത്തിന്റെ തുടക്കമെന്ന നിലയിൽ നാട്ടിലെ എല്ലാ സോഷ്യലിസ്റ്റ് അനുഭാവമുള്ളവരും പരിപാടിയിൽ പങ്കാളികളാകണം.

മണ്ഡലം പ്രസിഡന്റ് കെ.കെ. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ. ടി. ശ്രീധരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി. പ്രദീപ് കുമാർ, എൻ. കെ.അജിത്കുമാർ, ശ്രീജേഷ് നാഗപ്പള്ളി, വി.പി.നാണു, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമാരായ പി.കെ. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, കെ.എം നാരായണൻ, രാജൻ പറമ്പത്ത് എന്നിവർ സംസാരിച്ചു.

ജില്ലാ കമ്മിറ്റി അംഗവും മണ്ഡലം സെക്രട്ടറിയുമായ പ്രസാദ് വിലങ്ങിൽ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/151584/2000-people-from-vadakara-will-participate-ljd-rjd-merger-meeting)