---
title: "#Childlabour | ബാലവേല: വടകരയിലെ ഹോട്ടലിൽ 13കാരനെ കണ്ടെത്തി"
english_title: "#Childlabour #13yearold #found #Vadakara #hotel"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/151761/childlabour-13yearold-found-vadakara-hotel"
published_at: "2023-10-07T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65212ff529a98_balavela.jpg"
keywords: []
---

# #Childlabour | ബാലവേല: വടകരയിലെ ഹോട്ടലിൽ 13കാരനെ കണ്ടെത്തി

> **Lead Summary:** **വടകര: **ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ശരണബാല്യം പദ്ധതിയുടെ ഭാഗമായി നടത്തിയ സംയുക്ത പരിശോധനയിൽ ഉത്തർപ്രദേശ് സ്വദേശിയായ 13 വയസ്സുകാരനെ കണ്ടെത്തി. വടകര മാർക്കറ്റ് റോഡിലെ ഹോട്ടലിൽ നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്.

## Article Content

**വടകര: **ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ശരണബാല്യം പദ്ധതിയുടെ ഭാഗമായി നടത്തിയ സംയുക്ത പരിശോധനയിൽ ഉത്തർപ്രദേശ് സ്വദേശിയായ 13 വയസ്സുകാരനെ കണ്ടെത്തി. വടകര മാർക്കറ്റ് റോഡിലെ ഹോട്ടലിൽ നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്.

കുട്ടിയെ ജോലിക്ക് കൊണ്ടു വന്നതാണെന്നാണ് പ്രാഥമിക നിഗമനം. തുടർന്ന് കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കി ഷെൽട്ടർ ചെയ്തു.

പരിശോധനയിൽ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ചൈൽഡ് ഹെൽപ്പ് ലൈൻ, വടകര മുനിസിപ്പാലിറ്റി, വടകര ലേബർ ഓഫീസ് അധികൃതർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/151761/childlabour-13yearold-found-vadakara-hotel)