---
title: "#ayancheri | ആയഞ്ചേരി സ്റ്റാൻഡിൽ ബസ്സുകൾ വീണ്ടും കയറിത്തുടങ്ങി"
english_title: "#Buses #again #started #boarding #ayancheri #stand"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/151772/buses-again-started-boarding-ayancheri-stand"
published_at: "2023-10-07T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652138fd7e0fb_news4.jpg"
keywords: []
---

# #ayancheri | ആയഞ്ചേരി സ്റ്റാൻഡിൽ ബസ്സുകൾ വീണ്ടും കയറിത്തുടങ്ങി

> **Lead Summary:** **വടകര: ** ആയഞ്ചേരി ബസ് സ്റ്റാൻഡിൽ ദീർഘനാളുകൾക്കു ശേഷം ബസ്സുകൾ വീണ്ടും കയറിത്തുടങ്ങി. ആയഞ്ചേരി ബസ് സ്റ്റാൻഡ് വർഷങ്ങളായി നിഷ്ക്രിയമായി കിടക്കുന്ന വിഷയം പരിഹരിക്കണമെന്ന് വടകരയിൽ നടന്ന താലൂക്ക് അദാലത്തിൽ ബന്ധപ്പെട്ട തദ്ദേശ - ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർക്ക് എം എൽ എ നിർദ്ദേശം നൽകിയിരുന്നു.

## Article Content

**വടകര: ** ആയഞ്ചേരി ബസ് സ്റ്റാൻഡിൽ ദീർഘനാളുകൾക്കു ശേഷം ബസ്സുകൾ വീണ്ടും കയറിത്തുടങ്ങി. ആയഞ്ചേരി ബസ് സ്റ്റാൻഡ് വർഷങ്ങളായി നിഷ്ക്രിയമായി കിടക്കുന്ന വിഷയം പരിഹരിക്കണമെന്ന് വടകരയിൽ നടന്ന താലൂക്ക് അദാലത്തിൽ ബന്ധപ്പെട്ട തദ്ദേശ - ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർക്ക് എം എൽ എ നിർദ്ദേശം നൽകിയിരുന്നു.

ബസ്സുകൾക്ക് സൗകര്യമായി കയറാനും, ഇറങ്ങാനും, പാർക്ക് ചെയ്യാനും ഉള്ള മതിയായ സ്ഥലം ആയഞ്ചേരി ടൗണിൽ നിലനിൽക്കെ ബസുകൾ റോഡിൽ പാർക്ക് ചെയ്യുന്നത് സംബന്ധിച്ച് ജനങ്ങളിൽ നിന്നും പരാതി ഉയർന്നിരുന്നു. വലിയ തുക ഉപയോഗിച്ച് നിർമ്മിച്ച ഈ ബസ്‌ സ്റ്റാൻഡ് ഉപയോഗിക്കാതെ കിടക്കുന്ന കാര്യം മുഖ്യമന്ത്രിക്കും ഗതാഗത വകുപ്പ് മന്ത്രിക്കും തദ്ദേശ വകുപ്പ് മന്ത്രിക്കും കത്ത് നൽകി ശ്രദ്ധയിൽപ്പെടുത്തിയതായും കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.

ഈ വിഷയം ജില്ലാ കളക്ടറുടെ ശ്രദ്ധയിലുംപ്പെടുത്തിരുന്നു. സംസ്ഥാന തലത്തിലെയും ജില്ലാ തലത്തിലെയും വിവിധ യോഗങ്ങളിലും ഈ വിഷയം ഉന്നയിച്ചു. സർക്കാർ ആസ്തികൾ നിഷ്ക്രിയമായി പോകുന്നത് വളരെ ഗൗരവത്തിലുള്ള വിഷയമാണ്. ഇക്കാര്യം ഗൗരവത്തിൽ എടുക്കുമെന്ന് മന്ത്രിമാർ അറിയിച്ചിരുന്നു.

ഇത്തരത്തിൽ മുഖ്യമന്ത്രിയിൽ നിന്നും ഗതാഗത തദ്ദേശ - വകുപ്പ് മന്ത്രിമാരിൽ നിന്നും ഉണ്ടായ നിർദേശത്തിന് തുടർന്നാണ് ബസ് സ്റ്റാൻഡ് വീണ്ടും സജീവമാകാൻ പോകുന്നത്. ആയഞ്ചേരിയിലെ ഗതാഗതക്കുരുക്കിന് ഇതോടെ പരിഹാരമാകും. പൊതു ആസ്തികൾ സംരക്ഷിക്കാൻ നമുക്ക് ഒറ്റക്കെട്ടായി ശ്രമിക്കാമെന്നും കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/151772/buses-again-started-boarding-ayancheri-stand)