---
title: "#ayanchery | ആയഞ്ചേരി പഞ്ചായത്തിലെ അഞ്ചാം വാർഡ് എലിക്കോട്ട് അംഗൻവാടിയിൽ പോഷകാഹാര മേള സംഘടിപ്പിച്ചു"
english_title: "#nutritionfair #organized #Ellicott #Anganwadi #5thWard #Ayanchery #Panchayat"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/151803/nutritionfair-organized-ellicott-anganwadi-5thward-ayanchery-panchayat"
published_at: "2023-10-07T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652160bfed935_666666.jpg"
keywords: []
---

# #ayanchery | ആയഞ്ചേരി പഞ്ചായത്തിലെ അഞ്ചാം വാർഡ് എലിക്കോട്ട് അംഗൻവാടിയിൽ പോഷകാഹാര മേള സംഘടിപ്പിച്ചു

> **Lead Summary:** **ആയഞ്ചേരി: **ആയഞ്ചേരി പഞ്ചായത്തിലെ 81-ാം നമ്പർ അംഗൻവാടിയിൽ പോഷൺ മാ പോഷകാഹാര മത്സരവും അമ്മമാർക്ക് ക്വിസ് മത്സരവും നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരള പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**ആയഞ്ചേരി: **ആയഞ്ചേരി പഞ്ചായത്തിലെ 81-ാം നമ്പർ അംഗൻവാടിയിൽ പോഷൺ മാ പോഷകാഹാര മത്സരവും അമ്മമാർക്ക് ക്വിസ് മത്സരവും നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരള പരിപാടി ഉദ്ഘാടനം ചെയ്തു.

വർക്കർ ഷൈനി പ്രകാശ് സ്വാഗതം ആശംസിച്ചു. ആശാവർക്കർ പ്രസീത നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം അശ്വതി ശരത്ത്, രണ്ടാം സ്ഥാനം അജ്ഞന ബിജിത്തും കരസ്ഥമാക്കി.

പാചക മത്സരത്തിൽ സുമതി. കെ.കെ ഒന്നാം സ്ഥാനവും അജ്ഞന ബിജിത്ത്, സബിത ശ്രീജിത്ത് എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി അംഗൻവാടി ഹെൽപ്പർ ഷൈലജ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/151803/nutritionfair-organized-ellicott-anganwadi-5thward-ayanchery-panchayat)