---
title: "#backtoschool | 'തിരികെ സ്കൂളിലേക്ക്' വിളംബര ഘോഷയാത്ര നടത്തി"
english_title: "#backtoschool #procession #conducted"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/151811/backtoschool-procession-conducted"
published_at: "2023-10-07T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6521658b5b831_777.jpg"
keywords: []
---

# #backtoschool | 'തിരികെ സ്കൂളിലേക്ക്' വിളംബര ഘോഷയാത്ര നടത്തി

> **Lead Summary:** **ആയഞ്ചേരി: ** 'തിരികെ സ്കൂളിലേക്ക്' ക്യാമ്പയിൻ്റെ ഭാഗമായി ആയഞ്ചേരി സി ഡി എസിൻ്റെ ക്ലാസ് നാളെ മുതൽ ആരംഭിക്കുന്നു. ക്യാമ്പയിൻ്റെ പ്രചരണാർത്ഥം കടമേരി റോഡ് മുതൽ തണ്ണീർ പന്തൽ ടൗൺ വരെ വിളംബര ഘോഷയാത്ര നടത്തി.

## Article Content

**ആയഞ്ചേരി: ** 'തിരികെ സ്കൂളിലേക്ക്' ക്യാമ്പയിൻ്റെ ഭാഗമായി ആയഞ്ചേരി സി ഡി എസിൻ്റെ ക്ലാസ് നാളെ മുതൽ ആരംഭിക്കുന്നു. ക്യാമ്പയിൻ്റെ പ്രചരണാർത്ഥം കടമേരി റോഡ് മുതൽ തണ്ണീർ പന്തൽ ടൗൺ വരെ വിളംബര ഘോഷയാത്ര നടത്തി.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കാട്ടിൽ മൊയ്തു മാസ്റ്റർ, വൈസ് പ്രസിഡണ്ട് സരള കൊള്ളിക്കാവിൽ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഷറഫ് വെള്ളിലാട്ട്, മെമ്പർമാരായ പി രവീന്ദ്രൻ, സുധ സുരേഷ്, സി ഡി എസ് ചെയർപേഴ്‌സൻ ഷിജില എൻ കെ എന്നിവർ നേതൃത്വം നൽകി.

വിവിധ കുടുംബശ്രീ യൂണിറ്റുകളിൽ നിന്ന് അംഗങ്ങൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/151811/backtoschool-procession-conducted)